അഞ്ചിരി പാടശേഖരം വെള്ളത്തില്‍; 40 ഏക്കര്‍ കൃഷി നശിച്ചു
തൊടുപുഴ: താലൂക്കിലെ ഏറ്റവും വലിയ പാടശേഖരമായ അഞ്ചിരി പാടശേഖരം കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങിയതോടെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. 80 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ 40 ഏക്കറോളമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വെള്ളത്തിലായത്.
വിതയ്ക്കാന്‍ ഒരുക്കിയിട്ടിരുന്ന നിലവും വിത്തും നശിച്ചതോടെ വായ്പയെടുത്തും പാട്ടത്തിനെടുത്തും കൃഷി ചെയ്ത കര്‍ഷകരുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീണു. ഇനി എന്തു ചെയ്യുമെന്നറിയാതെ തോരാ ക്കണ്ണീരുമായി കഴിയുകയാണ് കര്‍ഷകര്‍.
പാടശേഖരത്തിന്റെ പകുതിയോളം ഭാഗം ഉയര്‍ന്ന പ്രദേശമായതിനാല്‍ മഴ ഈ ഭാഗത്തെ കൃഷിയെ ബാധിച്ചില്ല. ബാക്കി 40 ഏക്കറില്‍ 25 ഏക്കറിലെ കൃഷി പൂര്‍ണമായും നശിച്ചു.
15 ഏക്കറില്‍ വിതയ്ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. നിലമൊരുക്കല്‍ വരെയുള്ള ജോലികള്‍ തീര്‍ത്ത് വിത്തും ഒരുക്കിയിരുന്നു. ഇവയെല്ലാം മഴയില്‍ നശിച്ചു. മഴയ്ക്ക് ശമനമുണെ്ടങ്കിലും വെള്ളം പൂര്‍ണമായും ഇറങ്ങാത്തതിനാല്‍ പാടശേഖരത്തില്‍ ഇപ്പോള്‍ ഒരു ജോലിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.
ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
സ്വന്തമായും പാട്ടത്തിനെടുത്തും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് ഇവിടെ നെല്‍കൃഷി ചെയ്യുന്നത്. എല്ലാവര്‍ഷവും രണ്ടു കൃഷി നടത്തിക്കൊണ്ടിരുന്ന പാടശേഖരത്തില്‍ ആദ്യമായാണ് ഇത്രയും കൃഷിനാശം സംഭവിക്കുന്നത്.
പാറയില്‍ മാര്ട്ടിന്, വേങ്ങയില്‍ വിന്‍സന്റ്, ചെറുതോട്ടില്‍ പി.പി ജോസഫ്, ചെറുപുറത്ത് സണ്ണി തോമസ്, ടോമി തോമസ് കാവാലം, എ.ആര്. ശശി ഞാറക്കാട്ടില്‍, എ.ആര്. മാധവന് ഞാറക്കാട്ടില്‍, സിജു വട്ടക്കുന്നേല്‍ എന്നിവര്‍ക്കാണ് കാര്യമായ നാശനഷ്ടം സംഭവിച്ചത്.
കൃഷി നാശം സംഭവിച്ചവര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് ആലക്കോട് പഞ്ചായത്ത് അംഗം ടോമി കാവാലം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അടിയന്തര ധനസഹായം അനുവദിച്ചില്ലെങ്കില്‍ തുടര്‍കൃഷി നടത്താന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം