HOME
DETAILS

ജി.ഡി.പി ഇടിവ് മുന്നറിയിപ്പാണ്; രാജ്യത്തെ രക്ഷിക്കാനുള്ള നടപടികള്‍ ഉടന്‍ നടപ്പാക്കൂ; ആത്മസംതൃപ്തിയടഞ്ഞ് ഇരിക്കേണ്ട സമയമല്ല ഇതെന്നും കേന്ദ്രത്തോട് രഘുറാം രാജന്‍

  
backup
September 07 2020 | 09:09 AM

national-gdp-fall-alarming-india-needs-stimulus-now-not-later20202020

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികത്തകര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ആര്‍.ബി.ഐ മുന്‍ മേധാവിയും സാമ്പത്തിക വിദഗ്ധനുമായി രഘുറാം രാജന്‍. രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ സാമ്പത്തിക രംഗം അപകടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരും ഉദ്യോഗസ്ഥരും അവരുടെ ആത്മസംതൃപ്തിയില്‍ ഭയക്കണം സമ്പദ്‌വ്യവസ്ഥ 'ശോഷിക്കാതിരിക്കാന്‍' നിര്‍ണായക ഉത്തേജനം വേണമെന്നും ഇന്ത്യയുടെ ജിഡിപി 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത് ചൂണ്ടിക്കാട്ടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശ്വാസ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യത 'ഗുരുതരമായി നശിക്കുമെന്നും' സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ പ്രതിരോധത്തിലായെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. ജി.ഡി.പി കണക്കുകള്‍ പരിഷ്‌കരിക്കുന്നത് അസംഘടിതമേഖലയിലെ നഷ്ടം വര്‍ധിപ്പിക്കും. സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആശ്വാസപദ്ധതികള്‍ അനിവാര്യമാണെന്നും രഘുറാം രാജന്‍ പറഞ്ഞു. സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് തകര്‍ന്നടിയുമെന്ന സൂചനയും അദ്ദേഹം നല്‍കി.

'ഇന്ത്യയില്‍ മഹാമാരി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് ഏറ്റവും മോശമായി ബാധിച്ച വികസിത രാജ്യങ്ങളായ യുഎസ്, ഇറ്റലി എന്നിവിടങ്ങളില്‍ സമ്പദ്‌വ്യവസ്ഥയില്‍ വലിച്ചില്‍ ഉണ്ടായെങ്കിലും അവരേക്കാള്‍ ഇന്ത്യയുടെ അവസ്ഥ മോശമാണ്. റസ്റ്ററന്റുകള്‍ പോലുള്ള സേവനങ്ങള്‍, അതുമായി ബന്ധപ്പെട്ട തൊഴിലുകള്‍ തുടങ്ങിയവ വൈറസ് ബാധ ഒഴിയാതെ പൂര്‍ണമായി പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ആണ് ഏറ്റവും പ്രധാനം. സര്‍ക്കാരിന്റെ സമീപനം മാറ്റേണ്ടതുണ്ടെന്നും കൂടുതല്‍ ധനപരമായ നടപടികള്‍ പ്രഖ്യാപിക്കാന്‍ വിമുഖത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് ശക്തമായ വളര്‍ച്ചയാണ് ആവശ്യം. യുവാക്കളെ തൃപ്തിപ്പെടുത്തുന്നവ മാത്രമല്ല, സൗഹൃദത്തിലല്ലാത്ത അയല്‍ക്കാരെ സുരക്ഷിത അകലത്തില്‍ നിര്‍ത്തുകയും വേണം. സര്‍ക്കാരും ഉദ്യോഗസ്ഥരും വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ അവരുടെ ആത്മസംതൃപ്തിയില്‍ പേടിക്കണം, അതു പ്രയോജനപ്രദമായ പ്രവര്‍ത്തനമാക്കി മാറ്റണം- അദ്ദേഹം ചൂണ്ടിക്കാട്ടി.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 23.9 ശതമാനം ഇടിവാണ് ജി.ഡി.പിയിലുണ്ടായിട്ടുള്ളത്. പ്രതിസന്ധി മറികടക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. 1996മുതല്‍ ഇന്ത്യ ത്രൈമാസ ജി.ഡി.പി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago