നാഥനില്ലാതെ ഇരിട്ടി താലൂക്കാഫീസ്
ഇരിട്ടി: സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ഇരിട്ടി താലൂക്കോഫിസില്‍ രണ്ടാഴ്ചയായി നാഥനില്ല. നിലവിലെ തഹസില്‍ദാര്‍ മുഹമ്മദ് യൂസഫ് എ.ഡി.എം ആയി കണ്ണൂരില്‍ ചുമതലയേറ്റതോടെയാണ് ഇരിട്ടിയില്‍ തഹസില്‍ദാരുടെ പോസ്റ്റ് രണ്ടാഴ്ചയായി ഒഴിഞ്ഞു കിടക്കുന്നത്. മാസങ്ങളായി അഡീഷണല്‍ തഹസില്‍ദാരുടെ പോസ്റ്റും ഒഴിഞ്ഞു കിടക്കുകയാണ്. അഡീഷണല്‍ തഹസില്‍ ആയിരുന്ന ആലപ്പുഴ സ്വദേശി സുനില്‍ ഏപ്രില്‍ മാസം മുതല്‍ അസുഖത്തെത്തുടര്‍ന്ന് അവധിയിലാണ്. ഇതേതുടര്‍ന്ന് കലക്ട്രേറ്റില്‍ ജീവനക്കാരനായ കെ ഗോപീനാഥിനെ അഡീഷണല്‍ തഹസില്‍ദാരുടെ ചുമതല നല്‍കുകയായിരുന്നു. നിലവിലെ തഹസില്‍ദാര്‍ എ.ഡി.എം ആയി പോയതോടെ ഇദ്ദേഹത്തിന് തഹസില്‍ദാറുടെ ചുമതല കൂടി നല്കി. ഇപ്പോള്‍ ഇദ്ദേഹത്തെ മട്ടന്നൂര്‍ വിമാനത്താവളത്തിലെ സ്ഥലമെടുപ്പ് വിഭാഗം രണ്ട് തഹസിദാര്‍ ആയി നിയമിച്ചിരിക്കുകയാണ്. തഹസില്‍ദാര്‍ ഇല്ലാത്തതിനാല്‍ പ്രധാന ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുകയാണ്. ട്രഷറി സംബന്ധമായ ഫയലുകള്‍ ഒന്നും തന്നെ തീര്‍പ്പാക്കാന്‍ പറ്റാത്ത സ്ഥിതിയിലാണുള്ളത്. അതേസമയം താലൂക്ക് രൂപീകരിച്ച് മൂന്നു വര്‍ഷം കഴിഞ്ഞെങ്കിലും ഓഫിസ് ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഫീല്‍ഡ് സ്റ്റാഫിനെ കൂടാതെ 53 ജീവനക്കാര്‍ ഇവിടെ സേവനം ചെയ്യുന്നുണ്ട്. കൂടാതെ 19 വില്ലേജില്‍ നിന്നുള്ള അറുപതോളം വരുന്ന വില്ലേജ് ഓഫിസര്‍മാര്‍ മാസത്തില്‍ രണ്ടുതവണ ഈ ഓഫിസില്‍ എത്തേണ്ടതുണ്ട്. ഇവരുടെ മാസാന്തര കോണ്‍ഫറന്‍സും ചേരേണ്ടത് ഇവിടെയാണ്. സ്ഥലപരിമിതി മൂലം വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്കില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ഇരിക്കാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണുള്ളത്. ഇരിട്ടിയില്‍ ഒരു മിനി സിവില്‍ സ്റ്റേഷന് ആരംഭിക്കണമെന്ന് താലൂക്കോഫിസ് നിലവില്‍ വന്നത് മുതല്‍ ജനങ്ങള്‍ ആവശ്യപെടുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച താലൂക്കുകളില്‍ മിനി സിവില്‍ സ്റ്റേഷന് പ്രഖ്യാപിച്ചെങ്കിലും പുതിയ സര്‍ക്കാര്‍ ഇരിട്ടി സിവില്‍ സ്റ്റേഷന് വേണ്ടി ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. മിനി സിവില്‍ സ്റ്റേഷന് തുടങ്ങുന്നതിന് വേണ്ടി റവന്യൂ വകുപ്പിന്റെ അധീനതയില്‍ 1.18 ഭൂമി പയഞ്ചേരി മുക്കിലുള്ള ബ്ലോക്ക് ഓഫിസിന് സമീപം ഉണ്ടെങ്കിലും ഈ സ്ഥലം മാത്രം സിവില്‍ സ്റ്റേഷന് നിര്‍മിക്കാന്‍ തികയാത്തതിനാല്‍ പഞ്ചായത്തിന്റെ അധീനതയില്‍ ഉള്ള 70 സെന്റ് ഭൂമികൂടി ആവശ്യപെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയാണെങ്കില്‍ സിവില്‍ സ്റ്റേഷന് നിര്‍മ്മിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഓരോ മണ്ഡലത്തിലും എഴുപതു കോടി രൂപയുടെ വികസന പ്രൊപ്പോസലിനു തുക അനുവദിക്കുമെന്നതിനാല്‍ മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കാന്‍ തുക അനുവദിക്കണമെന്ന് എം.എല്‍.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം