കൊവിഡ്: സംസ്ഥാന തീരുമാനത്തിന് കേന്ദ്രത്തിന്റെ തിരുത്ത്; ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധം
തിരുവനന്തപുരം: കൊവിഡ് രോഗലക്ഷമുള്ളവര്‍ക്കെല്ലാം ആന്റിജന്‍ ടെസ്റ്റ് മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് കേന്ദ്രത്തിന്റെ തിരുത്ത്. ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
കൊവിഡ് പരിശോധനയില്‍ ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണം. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയതും പനി, ചുമ, ശ്വാസ തടസം എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളതുമായ ആളുകളും രോഗലക്ഷങ്ങളില്ലാത്തതും ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയതും തുടര്‍ന്ന് 2 മുതല്‍ 3 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നതുമായ ആളുകളും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനയച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയ രോഗലക്ഷണങ്ങളുള്ള കേസുകള്‍ പരിശോധിക്കപ്പെടാതിരുന്നാല്‍ അവരുടെ സമ്പര്‍ക്കത്തിലൂടെ രോഗം പടരാന്‍ സാധ്യതയുണ്ട്. ഇത് തടയാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന അത്യാവശ്യമാണ്.
തെറ്റായ നെഗറ്റീവ് പരിശോധനാ ഫലങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ക്വാറന്റൈന്‍ ചെയ്യുന്നതിനും ആശുപത്രിയില്‍ പ്രവേശിക്കുന്നതും ഇതു സഹായിക്കും. കോവിഡ് പരിശോധനയില്‍ ഏറ്റവും ഫലപ്രദം പി.സി.ആര്‍ ടെസ്റ്റ് തന്നെയെന്ന് കത്തില്‍ പറയുന്നു.
പരിശോധനകളുടെ എണ്ണം കൂട്ടാന്‍ ആന്റിജന്‍ പരിശോധന മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇത് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ആന്റിജന്‍ പരിശോധനയ്‌ക്കൊപ്പം ആര്‍.ടി പി.സി.ആര്‍ പരിശോധനയും ആരോഗ്യ വകുപ്പ് നടത്തിയിരുന്നു. നിലവില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന 65 ശതമാനവും ആന്റിജന്‍ ടെസ്റ്റ് നടത്തിയാണ്. ആര്‍.ടി.പി.സി.ആര്‍ ഒഴിവാക്കി ആന്റിജന്‍ പരിശോധന മാത്രമാക്കി ഈ മാസം പ്രതിദിന പരിശോധന 50,000ല്‍ എത്തിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."