പ്രളയബാധിത പ്രദേശങ്ങളിലെ കിണര്‍ വെള്ളം എന്‍.ഐ.ഒ പരിശോധിക്കും
കൊച്ചി: പ്രളയ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഷീനോഗ്രഫി (എന്‍.ഐ.ഒ) കൊച്ചി റീജിയണല്‍ സെന്റര്‍. ദുരിതബാധിതരായ രണ്ടായിരത്തിലേറെ പേര്‍ക്കാണ് എന്‍.ഐ.ഒ അരിയും മറ്റ് ആവശ്യസാധനങ്ങളും നല്‍കിയത്. ദുരിതം ഏറ്റവും അധികം ബാധിച്ച ഉള്‍പ്രദേശങ്ങളില്‍ തീര്‍ത്തും നിര്‍ധനരായ നാനൂറ് പേര്‍ക്ക് രണ്ടാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങള്‍ അടങ്ങിയ കിറ്റും എന്‍.ഐ.ഒ മേഖലാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
ഇതിന് പുറമെ എന്‍.ഐ.ഒ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ മാഞ്ഞാലി പ്രദേശത്തെ അറുപത് കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തി. ഒരാഴ്ചക്ക് ശേഷം ഈ കിണറുകളില്‍ നിന്നുള്ള വെള്ളം ശേഖരിച്ച് പരിശോധന നടത്തുമെന്ന് എന്‍.ഐ.ഒ കൊച്ചി മേഖലാ കേന്ദ്രം സയന്റിസ്റ്റ് ഇന്‍ ചാര്‍ജ് ഡോ. പങ്കജാക്ഷന് പറഞ്ഞു.
ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രോട്ടോകോള്‍ തയാറാക്കാനും വിദഗ്ധ സേവനം നല്‍കാനും കൂടുതല്‍ പരിശോധനകള്‍ നടത്താനും തയാറാണെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."