HOME
DETAILS
MAL
നവാസ് ഷരീഫിന് ജാമ്യമില്ല
backup
May 03 2019 | 18:05 PM
ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് സ്ഥിരം ജാമ്യം നല്‍കണമെന്നാവശ്യപ്പെടുന്ന ഹരജി പാക് സുപ്രിംകോടതി തള്ളി. 69കാരനായ നവാസ് ഷരീഫിന് കഴിഞ്ഞ മാര്‍ച്ചിലാണ് കോടതി ആറാഴ്ചത്തെ ജാമ്യം നല്‍കിയത്. ബ്രിട്ടനില്‍ ചികിത്സയ്ക്കു പോവാനുള്ള അപേക്ഷയും മൂന്നംഗ ബെഞ്ച് നിരസിച്ചു. ജാമ്യാപേക്ഷ തള്ളിയതിനാല്‍ നവാസിന് മെയ് 7ന് ജയിലിലേക്കു മടങ്ങേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."