HOME
DETAILS
MAL
അസാന്‍ജിനെതിരായ ശിക്ഷ കൂടിപ്പോയെന്ന് യു.എന്‍
backup
May 03 2019 | 18:05 PM
ജനീവ: അമേരിക്കയുടെ സൈനിക-നയതന്ത്ര രഹസ്യങ്ങള്‍ വിക്കിലീക്സ് വഴി പുറത്തുവിട്ട് കോളിളക്കം സൃഷ്ടിച്ച വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് ബ്രിട്ടിഷ് കോടതി ചുമത്തിയ 50 ആഴ്ചത്തെ തടവുശിക്ഷ ആനുപാതികമായി യോജിക്കാത്ത ശിക്ഷയാണെന്ന് യു.എന്‍ മനുഷ്യാവകാശ വിദഗ്ധര്‍. ഏഴുവര്‍ഷമായി ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടി കഴിയുകയായിരുന്ന അസാന്‍ജിനെ എംബസിയില്‍ വച്ച് നാടകീയമായി ലണ്ടന്‍ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രഹസ്യരേഖകള്‍ പരസ്യമാക്കിയതിന് അമേരിക്കയിലും ലൈംഗികപീഡനത്തിന് സ്വീഡനിലും അസാന്‍ജിനെതിരേ കേസുകളുണ്ട്. ഒരു തവണ ജാമ്യം ലഭിച്ച അസാന്‍ജിനെ ജാമ്യചട്ടങ്ങള് ലംഘിച്ചതിനാണ് വീണ്ടും അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."