യൂറോപ്പ ലീഗ് ആഴ്സനലിന് ജയം, ചെല്‍സിക്ക് സമനില
ലണ്ടന്‍: യൂറോപ്പ ലീഗ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ സെമിയില്‍ ചെല്‍സിക്ക് സമനില, ആഴ്സനലിന് ജയം. വലന്‍സിയയെ 3-1 എന്ന സ്കോറിനാണ് ആഴ്സനല്‍ പരാജയപ്പെടുത്തിയത്. ആഴ്സനലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് വലന്‍സിയയെ പരാജയപ്പെടുത്തിയത്. 18, 25 മിനുട്ടുകളില്‍ ലകാസട്ടെയും 90-ാം മിനുട്ടില്‍ ഒബമയോങ്ങും ആഴ്സനലിനായി ലക്ഷ്യം കണ്ടു.
11-ാം മിനുട്ടില്‍ ദികാബെയാണ് വലന്‍സിയയുടെ ആശ്വാസ ഗോള്‍ നേടിയത്. ആദ്യ പാദത്തില്‍ ജയം സ്വന്തമാക്കിയതോടെ ആഴ്സനലിന് ഫൈനലിലേക്കുള്ള പ്രതീക്ഷ വര്‍ധിച്ചു.
അടുത്ത ആഴ്ച നടക്കുന്ന രണ്ടാം പാദത്തിലും ജയം സ്വന്തമാക്കിയാല്‍ ആഴ്സനലിന് ഫൈനലില്‍ പ്രവേശിക്കാം.
മറ്റൊരു മത്സരത്തില്‍ ചെല്‍സി എയ്ന്ട്രാക്റ്റിനോട് സമനിലയില്‍ കുടുങ്ങി. 23-ാം മിനുട്ടില്‍ എയ്ന്ട്രാക്റ്റാണ് ആദ്യം ഗോള്‍ നേടി ആധിപത്യം ഉറപ്പിച്ചത്. എന്നാല്‍ 45-ാം മിനുട്ടില്‍ ചെല്‍സി താരം പെഡ്രോ സമനില ഗോള്‍ നേടുകയായിരുന്നു.
രണ്ടാം പകുതിക്ക് ശേഷം ഇരു ടീമുകളും ജയത്തിനായി കിണഞ്ഞുശ്രമിച്ചെങ്കില് ഗോള്‍ നേടാനായില്ല.
അടുത്ത ആഴ്ച സെമിയുടെ രണ്ടാം പാദമത്സരം നടക്കും. 29ന് അസര്‍ബൈജാനിലെ ബാക്കു ഒളിംപിക്സ് സ്റ്റേഡിയത്തില്‍ യൂറോപ്പാ ലീഗിന്റെ ഫൈനല്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."