നന്മ മനസുകളുടെ കൈത്താങ്ങില്‍ റസാഖിനും നിജാസിനും വീടൊരുങ്ങുന്നു
പനമരം: പ്രളയത്തില്‍ തകര്‍ന്ന തങ്ങളുടെ സ്വപ്നങ്ങള്‍ തിരിച്ചുകിട്ടുമെന്ന കുടുംബങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാകുന്നു. പ്രളയത്തില്‍ വീട് തകര്‍ന്ന പനമരം പരക്കുനി സ്വദേശികളായ എടവലം റസാഖിനും അത്തോളിപ്പറമ്പില്‍ നിജാസിനുമാണ് നന്മമനസുകളുടെ കൈത്താങ്ങില്‍ വീടൊരുങ്ങുക.
ഇക്കഴിഞ്ഞ ആറു മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ കബനി കര കവിഞ്ഞതോടെയാണ് പരക്കുനി പ്രദേശം പൂര്‍ണമായും വെള്ളത്തിനടിയിലായത്.
റസാഖിന്റെയും നിജാസിന്റെയും വീടുകളും പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് ഏഴാംമൈല്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എടവലം റസാഖിനും കുടുംബത്തിനും വീടൊരുക്കുക.
മാഹി-പന്തക്കല്‍ സ്വദേശികളായ തോട്ടത്തില്‍ പനങ്ങാട്ടില്‍ കുടുംബം നിജാസിനും വീട് നിര്‍മിച്ച് നല്‍കും. നേരത്തെ പ്രദേശം സന്ദര്‍ശിച്ച കുടുംബാംഗങ്ങള്‍ പ്രദേശത്തെ പ്രളയക്കെടുതിയുടെ രൂക്ഷത കണ്ടാണ് വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.
പഞ്ചായത്തംഗം സൗജത്ത് ഉസ്മാന്‍ നടത്തിയ ശ്രമങ്ങളാണ് ഒടുവില്‍ കുടുംബങ്ങള്‍ക്ക് വീട് യാഥാര്‍ഥ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."