HOME
DETAILS

ഒറ്റപ്പാലം താലൂക്കില്‍ 12 വില്ലേജുകള്‍ പ്രളയ ബാധിതമായി പ്രഖ്യാപിച്ചു

  
backup
September 01 2018 | 20:09 PM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-12

 

ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്കില്‍12 വില്ലേജുകള്‍ പ്രളയ ബാധിതമായി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഭക്ഷ്യവകുപ്പിനു 6668 കിലോ ഗോതമ്പും 1000 കിലോ അരിയും നശിച്ചതായി ഒറ്റപ്പാലം താലൂക്ക് വികസനസമിതി യോഗത്തില്‍ സപ്ലൈ ഓഫിസ് അധികൃതര്‍ പറഞ്ഞു. ഗോഡൗണുകളിലും റേഷന്‍ കടകളിലുമായി വെള്ളം കയറിയതിനെ തുടര്‍ന്നാണ് 6668 കിലോ ഗോതമ്പും 1000 കിലോ അരിയും നശിച്ചത്.
ഒറ്റപ്പാലം തെന്നടിബസാറില്‍ 22 ചാക്കുകളിലായി സൂക്ഷിച്ച 1051 കിലോ അരി, 5 ചാക്ക് ഗോതമ്പ്, 75 കിലോ പഞ്ചസാര എന്നിവയാണ് നശിച്ചത്. ശ്രീകൃഷ്ണപുരം ഗോഡൗണില്‍ 131 ചാക്കുകളിലായി സൂക്ഷിച്ച 6668 കിലോ ഗോതമ്പാണ് വെള്ളം കയറി നശിച്ചത്. ഷൊര്‍ണ്ണൂര്‍ റേഷന്‍ കടയില്‍ 10 കിലോ പഞ്ചസാരയും നശിച്ചതായി അസി.സപ്ലൈ ഓഫിസര്‍ ബഷീര്‍ പറഞ്ഞു. വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന താലൂക്കിലെ റീസര്‍വ്വേ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരം കാണാനായില്ലെന്ന ആരോപണവും താലൂക്ക് വികസനസമിതിയോഗത്തിലുയര്‍ന്നു. 8400 റീസര്‍വ്വേ അപേക്ഷകളാണ് നിലവില്‍ ലഭിച്ചിട്ടുള്ളതെന്നും ഏഴ് മാസത്തിനകം ഇവയെല്ലാം പരിഗണിക്കാമെന്നും വികസനസമിതി യോഗത്തില്‍ റീസര്‍വ്വേ അധികൃതര്‍ പറഞ്ഞു. ഒറ്റപ്പാലത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി എം.എല്‍.എ പി ഉണ്ണിയുടെ നേതൃത്വത്തില്‍ ഫയര്‍ ഡിവിഷന്‍ ഓഫിസറെയും ഉള്‍പ്പെടുത്തി ഒരാഴ്ചക്കകം യോഗം ചേരുമെന്നും സ്ഥലം കണ്ടെത്തുന്നതില്‍ നടപടിയുണ്ടാകുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
വെള്ളപ്പൊക്കത്തിനു ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആരോഗ്യവിഭാഗം അധികൃതര്‍ ഇല്ലാത്തത് വിമര്‍ശനത്തിന് ഇടയാക്കി. മാന്നന്നൂരിലെ ഉരുക്കുതടയണ വീണ്ടും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളപൊക്കത്തില്‍ പാര്‍ശ്വഭിത്തികളിടിഞ്ഞ് സ്ഥലം വീണ്ടും പരിശോധിച്ച് പദ്ധതി രേഖതയ്യാറാക്കാന്‍ ജലസേചന വകുപ്പിന് താലൂക്ക് വികസനസമിതിയോഗം നിര്‍ദേശം നല്‍കി.
ഒറ്റപ്പാലം താലൂക്കിലെ 12 വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പാലത്തെയും ഷൊര്‍ണ്ണൂരിലെയും തൃക്കടീരിയിലെയും രണ്ട് വില്ലേജുകള്‍ വീതവും കരിമ്പുഴ രണ്ട്, ചെര്‍പ്പുളശ്ശേരി, അമ്പലപ്പാറ രണ്ട്, കടമ്പഴി പ്പുറം രണ്ട്, ശ്രീകൃഷ്ണ പുരം ഒന്ന്, ചളവറ എന്നീ വില്ലേജുകളാണ് പ്രളയബാധിത വില്ലേജുകളായി കണക്കാക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ സൗജന്യ റേഷന്‍ വിതരണം നടക്കും. അഞ്ച് കിലോ അരി വീതം സൗജന്യമായി നല്‍കുമെന്ന് ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫിസര്‍ പറഞ്ഞു.
താലൂക്കിലെ രണ്ട് വില്ലേജുകളെക്കൂടി പ്രളയബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഉയര്‍ന്നിരുന്നു. വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭാസ്‌ക്കരന്‍ അധ്യക്ഷനായി. തഹസില്‍ദാര്‍ എസ്. ബിജു, അഡീഷണല്‍ തഹസില്‍ദാര്‍ പി.പി ഷീല, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എം അബ്ദുള്‍ മജീദ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  2 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  2 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  2 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  2 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  2 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  2 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago