ഒറ്റപ്പാലം സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പൊളിച്ചു നീക്കും
ഒറ്റപ്പാലം: 123 വര്‍ഷത്തെ കാലപ്പഴക്കമുളള ഒറ്റപ്പാലത്തെ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പൊളിച്ചു നീക്കും. 1895 സെപ്തംബര്‍ ഒന്നിന് നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടമാണിത്.
രേഖകള്‍ സൂക്ഷിക്കാന്‍ കഴിയാത്ത വിധം ചോര്‍ന്നൊലിക്കുന്ന പഴയ കെട്ടിടം കഴിഞ്ഞമാസമാണ് പൊളിച്ചു മാറ്റാന്‍ തീരുമാനമായത്. മന്ത്രി ജി സുധാകരന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
രജിസ്ട്രേഷന് വകുപ്പ് കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന് 1.20 കോടി രൂപ ചെലവില്‍ കേരള സ്റ്റേറ്റ്കണ്സ്ട്രക്ഷന് കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. കേരള വാസ്തുശില്പ മാതൃകയില്‍ ഇരുനില കെട്ടിടം നിര്‍മിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഒറ്റപ്പാലം സബ് രജിസ്ട്രാര്‍ ഓഫിസ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഓഫിസ് പ്രവര്‍ത്തനങ്ങള്‍ താല്കാലികമായി തിങ്കളാഴ്ച മുതല്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന് റോഡിലുള്ള പോസ്റ്റ് ഓഫിസിനു എതിര്‍വശത്തുള്ള മദീന ടവര്‍ എന്ന കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതായി ഒറ്റപ്പാലം സബ് രജിസ്ട്രാര്‍ വി സേതുമാധവന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."