HOME
DETAILS

ചോദ്യങ്ങള്‍ അനുവദിക്കാത്ത അതിവിശിഷ്ടമായ പാര്‍ലമെന്ററി ജനാധിപത്യമായി മാറിയിക്കുന്നു ഇന്ത്യ-രൂക്ഷവിമര്‍ശനവുമായി ചിദംബരം

  
backup
September 16, 2020 | 5:35 AM

natinal-india-unique-parliamentary-democracy-where-no-questions-allowed-p-chidambaram2020

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ചോദ്യങ്ങള്‍ ചോദിക്കാനോ ചര്‍ച്ചകള്‍ നടത്താനോ അനുവദിക്കാത്ത ഒരു പ്രത്യേകതരം പാര്‍ലമെന്ററി ജനാധിപത്യമായി ഇന്ത്യ മാറിക്കഴിഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലഡാക്ക് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുമതി നിഷേധിച്ച നടപടിയിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ലോക്കൗണിനിടെ മരിച്ച അതിഥി തൊഴിലാളികളുടെ ഡാറ്റയില്ലെന്ന കേന്ദ്രത്തിന്റെ പ്രതികരണത്തിനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനമുയര്‍ത്തി.

'ഇന്ത്യ ഒരു അതിവിശിഷ്ട രാജ്യമാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ മരിച്ചു വീണ അതിഥി തൊഴിലാളികളെ കുറിച്ച് അവര്‍ക്ക് ഒരു വിവരവുമില്ല. വീട്ടിലെത്തിയ ശേഷം മരിച്ചവരെ കുറിച്ചും അവര്‍ക്കറിയില്ല'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ സാമ്പരത്തിക പ്രതിസന്ധിയേയും അദ്ദേഹം വിമര്‍ശിച്ചു.

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ലോക് സഭയില്‍ നിന്ന് ഇറങ്ങി പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

നേരത്തെ ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  2 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  2 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  2 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  2 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  2 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago