HOME
DETAILS
MAL
തൊടുപുഴയിലെ ഏഴുവസസുകരന്റെ സഹോദരന് ഇനി പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പം
backup
May 06 2019 | 12:05 PM
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ മര്‍ദനത്തെതുടര്‍ന്ന് കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ ഇളയസഹോദരനെ പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
അമ്മയുടെ സംരക്ഷണയില്‍ കഴിഞ്ഞ കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് കാണിച്ച് ശിശുക്ഷേമസമിതിക്ക് കുട്ടിയുടെ മുത്തച്ഛന് കത്ത് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് നടപടി. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുത്തതോടെ പൊലീസാണ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് പിതാവിന്റെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. ഇളയകുട്ടി ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.
ഏഴുവയസ്സുകാരന്റെ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം അമ്മയെയും അനുജനെയും അമ്മൂമ്മയെയും അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."