സര്‍ക്കാരിന്റെ വാഗ്ദാനം കടലാസിലൊതുങ്ങി; ചവറയില്‍ കയര്‍മേഖല പ്രതിസന്ധിഘട്ടത്തില്‍
ചവറ: കയര്‍ മേഖലക്ക് പുത്തനുണര്‍വ്് നല്‍കുമെന്ന് സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങാന്‍ സാധ്യത.
ജില്ലയിലെ കയര്‍ വ്യവസായ മേഖലയുടെ വളര്‍ച്ചക്ക് വലിയ സംഭാവന നല്‍കിയ ചവറയിലെ കയര്‍ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. ചവറയിലെ കായലോരങ്ങളെ ശബ്ദമുഖരിതമാക്കിയിരുന്ന തൊണ്ടുതല്ല് പുതുതലമുറക്ക് അന്യമാകുന്നു. ജില്ലയിലെ കയര്‍ വ്യവസായ മേഖലയുടെ വളര്‍ച്ചക്ക് വലിയ സംഭാവന നല്‍കിയ ചവറയിലെ കയര്‍ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്.
കയര്‍ വ്യവസായത്തോടും തൊഴിലാളികളോടും സര്‍ക്കാര്‍ കാട്ടുന്ന അവഗണന ഇതിന്കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കയര്‍ വ്യവസായത്തിന്റെ വളര്‍ച്ചക്കായി കയറിന്റേയും കയറുല്‍പ്പന്നങ്ങളുടേയും അന്തര്‍ദേശീയനിലവാരമുള്ള കേന്ദ്രം ചവറയില്‍ സ്ഥാപിക്കുമെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ വാഗ്ദാനവും ഭലവത്തായില്ല.
ചവറക്ക് ലഭിച്ച ഫൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ പണം ഇല്ലാത്തതിനാല്‍ പൂട്ടേണ്ടിവന്നു.
റാട്ടും പിരിപ്പും തല്ലും കുരുക്കും കെട്ടുമൊക്കെയായി സജീവമായിരുന്ന ചവറ, പന്മന, തേവലക്കര കയര്‍ മേഖല ഇന്ന് ആളും ആരവവുമില്ലാത്ത ഓര്‍മയാകുകയാണ്.
ചവറയിലെ ഈഴവാധി പിന്നോക്കക്കാരുടെ ഉപജീവന മാര്‍ഗമായിരുന്നു കയര്‍ നിര്‍മാണം. വീടുകളിലെ തൊണ്ട് കായലില്‍ കെട്ടിത്താഴ്ത്തി ചീയുമ്പോള്‍ കരയ്‌ക്കെത്തിച്ചാണ് കയര്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയിരുന്നത്.
തൊണ്ട്തല്ല് സ്ത്രീ തൊഴിലാളികളാണ് ഏറ്റെടുത്തിരുന്നത്. നാട്ടിന്‍പുറങ്ങളില്‍ രണ്ട് കതിരുള്ള ഇരുപ്പുവണ്ടിയും ഒരു കതിരുള്ള നടവണ്ടിയും അച്ചും ഉപയോഗിച്ച് മൂന്ന് തൊഴിലാളികള്‍ ചേര്‍ന്നാണ് കയറുണ്ടാക്കിയിരുന്നത്.
വണ്ടിയുടേയും ആളുകളുടേയും എണ്ണം കൂടുതലായിരുന്നു കയര്‍ സംഘങ്ങളില്‍ ആലപ്പാടന്‍, മങ്ങാടന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കയറാണ് കൂടുതലായും നിര്‍മിച്ചിരുന്നത്.
മുകുന്ദപുരം, ചാമ്പക്കടവ്, കുറ്റിവട്ടം, ചിറ്റൂര്‍, മുല്ലക്കേരി, പൊന്മന, തെക്കുംഭാഗം, തേവലക്കര, ചെറുശ്ശേരിഭാഗം, പാലക്കടവ് വട്ടത്തറ, കുരിശുംമൂട്, അരിനെല്ലൂര്‍, പുത്തന്‍സങ്കേതം, നീണ്ടകര തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലായി കയര്‍ പിരി കേന്ദ്രങ്ങളും സംഘങ്ങളും സജീവമായിരുന്നു. എന്നാല്‍ ഇന്ന് സംഘങ്ങളും കളങ്ങളും പലയിടങ്ങളിലും പൂട്ടിയ നിലയിലാണ്. ഒരുക്ക്, പിരിപ്പ്, കറക്ക്, വളയല്‍, കെട്ട് എന്നിങ്ങനെയായിരുന്നു ഒരു വണ്ടിക്കളത്തിലെ തൊഴിലാളികളുടെ തിരിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."