HOME
DETAILS
MAL
ടെലികമ്മ്യൂണിക്കേഷന്‍
backup
September 22 2020 | 00:09 AM
പൗരാണിക മനുഷ്യര്‍ തീ കത്തിച്ചായിരുന്നു അപായ സന്ദേശം അയച്ചിരുന്നത്. വായ കൊണ്ട് വിചിത്രമായ ശബ്ദമുണ്ടാക്കിയും ലോഹങ്ങളില്‍ തട്ടിയും സന്ദേശങ്ങളുടെ രീതി പിന്നെയും മാറി. ശാസ്ത്രം പുരോഗമിച്ചപ്പോള്‍ ലോഹകമ്പികളിലൂടെയും പിന്നീട് കമ്പിയില്ലാകമ്പികളിലൂടെയും സന്ദേശ രീതികള്‍ മാറി. ടെലി കമ്മ്യൂണിഷനെക്കുറിച്ച് അറിയാം.
സെമഫോര്‍
ക്ലോഡ് ചാപ്പെ എന്ന ഫ്രഞ്ചുകാരനാണ് സെമഫോര്‍ എന്ന ആശയ കൈമാറ്റം കൊണ്ടുവന്നത്. ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങളിലോ ഗോപുരങ്ങളിലോ കയറിനിന്ന് വ്യത്യസ്ത നിറത്തിലുള്ള കൊടികളോ മറ്റോ പ്രത്യേക രീതിയില്‍ ചലിപ്പിച്ചുള്ള ആശയ കൈമാറ്റമാണിത്. അക്ഷരങ്ങളും അക്കങ്ങളുമെല്ലാം ഈ ചലന രീതിയില്‍ ഉണ്ടാകും.
ടെലിഗ്രാഫ്
പത്തൊമ്പതാം നൂറ്റാണ്ടോടെയാണ് ടെലിഗ്രാഫ് സര്‍വിസ് സാര്‍വത്രികമാകുന്നത്. കിലോമീറ്ററുകളോളം ദൂരത്തില്‍ വലിച്ച് കെട്ടിയ കേബിളുകളുടെ സഹായത്തോടെ വൈദ്യുത കാന്തിക തരംഗങ്ങളെ ഉപയോഗിച്ചായിരുന്നു ടെലിഗ്രാഫ് സാങ്കേതിക വിദ്യ പ്രവര്‍ത്തിച്ചിരുന്നത്. ഗ്രീക്ക് പദങ്ങളായ ടെലി, ഗ്രാഫി എന്നിവ ചേര്‍ന്നാണ് ടെലിഗ്രാഫ് എന്ന വാക്കിന്റെ പിറവി. യഥാക്രമം അകലെയുള്ളത് എഴുതുക എന്നിങ്ങനെയാണ് ടെലിഗ്രാഫ് എന്ന വാക്കിന്റെ അര്‍ഥം.
പേജര്‍ എന്ന് കേട്ടിട്ടുണ്ടോ ?
മൊബൈല്‍ ഫോണിന് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന ഒരു സാങ്കേതിക ഉപകരണമാണ് പേജര്‍. 1950-1960 കാലഘട്ടത്തില്‍ ഉപയോഗത്തില്‍ വന്ന പേജര്‍ 1980 കാലഘട്ടത്തിലാണ് സാര്‍വത്രികമാകുന്നത്.
പേജര്‍ ഉപയോഗിച്ച് മറ്റൊരു പേജര്‍ നമ്പറിലേക്ക് സന്ദേശം അയക്കാം.
പക്ഷേ മൊബൈല്‍ ഫോണില്‍ നിന്നു വ്യത്യസ്തമാണ് ഇതിലെ എസ്.എം.എസ് വിദ്യ. അയക്കേണ്ട സന്ദേശം ആദ്യം പേജര്‍ പ്രൊവൈഡര്‍ക്ക് അയച്ച് കൊടുക്കണം. അവരാണ് നമുക്ക് സന്ദേശം അയക്കേണ്ട നമ്പറിലേക്ക് മെസേജ് അയക്കുക.
റേഡിയോ
ഇപ്പോഴും വാര്‍ത്താ വിനിമയ സംവിധാനത്തില്‍ റേഡിയോക്ക് മുഖ്യ പങ്കാളിത്തമുണ്ട്. ആകാശവാണി എന്ന പേരിലാണ് ഇന്ത്യയില്‍ റേഡിയോ പ്രചാരത്തിലാകുന്നത്.
1927 ലാണ് ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. ഓള്‍ ഇന്ത്യ റേഡിയോ ആരംഭിക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടി വന്നു. 1934 ല്‍ ആണ് കേരളത്തില്‍ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. തിരുവന്തപുരത്തുനിന്നുമായിരുന്നു ആദ്യത്തെ റേഡിയോ പ്രക്ഷേപണം.
ടെലക്‌സ്
ടെലിപ്രിന്റര്‍ ഉപയോഗപ്പെടുത്തി ഒരു നമ്പറിലേക്ക് സന്ദേശം അയക്കുന്ന സാങ്കേതിക വിദ്യയാണ് ടെലി പ്രിന്റര്‍ എക്‌സ്‌ചേഞ്ച് എന്ന ടെലക്‌സ്. ജര്‍മനിയാണ് ഈ സാങ്കേതിക വിദ്യ ആരംഭിച്ചത്.
ഒരു ടെലക്‌സില്‍നിന്നു മറ്റൊരു ടെലക്‌സ് നമ്പറിലേക്ക് സന്ദേശം അയക്കാം.
ടെലിഫോണ്‍ നമ്പറിന് സമാനമായ നമ്പര്‍ ഉപയോഗിച്ചാണ് ഈ ആശയ കൈമാറ്റം.
ഒരു ടെലക്‌സില്‍നിന്നു മറ്റൊരു ടെലക്‌സിലേക്ക് കോള്‍ ചെയ്യേണ്ടതുണ്ട്. ആ ടെലക്‌സ് സിഗ്നല്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ സന്ദേശം ടൈപ്പ് ചെയ്തു കൊടുക്കാം.
നമ്മള്‍ അയക്കുന്ന സന്ദേശം വൈദ്യുത സിഗ്നലുകളായാണ് ലക്ഷ്യ സ്ഥാനത്തെ ടെലക്‌സിലേക്ക് പോകുന്നത്. പിന്നീട് വൈദ്യുത സിഗ്നല്‍ ടെക്‌സ് സന്ദേശമായി കണ്‍വര്‍ട്ട് ചെയ്യപ്പെടുന്നതോടെ സന്ദേശം വായിക്കാം.
ഇന്ത്യയിലെ ടെലിഗ്രാഫ്
കൊല്‍ക്കത്തയില്‍ 1850 ല്‍ ആണ് ടെലിഗ്രാഫ് സാങ്കേതിക വിദ്യ ആരംഭിച്ചത്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ് ടെലിഗ്രാഫ് ഉപയോഗിച്ച് തുടങ്ങിയത്.
രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ടെലിഗ്രാഫ് സംവിധാനം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുകയും 1885 ല്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് നിലവില്‍ വരികയും ചെയ്തു.
2013 ജൂലൈ പതിമൂന്നിന് ഇന്ത്യയിലെ ടെലിഗ്രാഫ് സംവിധാനം എന്നെന്നേക്കുമായി നിര്‍ത്തിവച്ചു.
ഹാം റേഡിയോ
സാധാരണ റേഡിയോയില്‍ നിലയത്തില്‍നിന്നു പ്രക്ഷേപണം ചെയ്യുന്നതല്ലേ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഹാം റേഡിയോ സംവിധാനം ഉപയോഗിച്ച് നമുക്ക് വിവിധ ഭാഗങ്ങളിലുള്ളവരുമായി സംസാരിക്കാനും സാധിക്കും.
സ്വകാര്യ വ്യക്തികള്‍ കൈകാര്യം ചെയ്യുന്ന റേഡിയോ സംവിധാനമാണ് ഹാം റേഡിയോ. അമേച്വര്‍ റേഡിയോ എന്നും ഇതിനു പേരുണ്ട്. വൈദ്യുതി നിലച്ചാലും ഈ സംവിധാനം ഉപയോഗപ്പെടുത്താം. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് ഹാം റേഡിയോ ഫലപ്രദമായി പല രാജ്യങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. മേശപ്പുറത്തുള്ള റേഡിയോ സ്‌റ്റേഷന്‍ എന്ന് വേണമെങ്കില്‍ നമുക്ക് ഹാം റേഡിയോയെ വിളിക്കാം. ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച വിനോദം കൂടിയാണ് ഹാം റേഡിയോ. വൈദ്യുത കാന്തിക തരംഗങ്ങളെക്കുറിച്ച് ശാസ്ത്രലോകത്തെ അറിയിച്ച ഹെര്‍ട്‌സ്, റേഡിയോ ഫ്രീക്വന്‍സിക്ക് സമാനമായ ഓസിലേറ്റര്‍ നിര്‍മിച്ച ആംസ്‌ട്രോങ്, റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് ആശയ വിനിമയം സാധ്യമാക്കിയ മാര്‍ക്കോണി എന്നിവരുടെ പേരിലെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ചാണ് ഹാം എന്ന പേര് സൃഷ്ടിച്ചത്.
വാട്‌സ്ആപ്പ്
ആധുനിക കാലത്തെ മുഖ്യ സന്ദേശ മാര്‍ഗങ്ങളിലൊന്നാണ് വാട്‌സ് ആപ്പ്. 2009 ജനുവരിയിലാണ് വാട്‌സ് ആപ്പ് നിലവില്‍ വന്നത്. യാഹൂവില്‍ ജോലിക്കാരായിരുന്ന ബ്രയാന്‍ അക്‌റേന്‍, ജാന്‍ കൂയ് എന്നിവര്‍ ചേര്‍ന്നാണ് വാട്‌സ് ആപ്പ് വികസിപ്പിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."