HOME
DETAILS

നിരപരാധികള്‍ക്കെതിരേ കള്ളക്കേസ് യൂത്ത് ലീഗ് നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കും

  
backup
September 23, 2020 | 2:14 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b4%b3
ന്യൂഡല്‍ഹി: നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയമെന്നതിനാല്‍ ഇരകള്‍ക്കു വേണ്ടി നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ദേശീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരാവകാശങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയാണ്. നിരപരാധികളായ മനുഷ്യരെ തിരഞ്ഞുപിടിച്ച് കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കുന്നു. ആക്റ്റിവിസ്റ്റുകള്‍ക്കും വിദ്യാര്‍ഥി നേതാക്കള്‍ക്കുമെതിരേ ഡല്‍ഹി പൊലിസ് നടത്തുന്ന വേട്ട ഇതിനുദാഹരണമാണ്. 
ഡോ. ഖഫീല്‍ ഖാന് ജാമ്യം നിഷേധിക്കാന്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയ യു.പി സര്‍ക്കാറിന്റെ നടപടിയും ഉദാഹരണമാണ്. സഫൂറ സര്‍ഗാര്‍, ഖാലിദ് സൈഫി, ഗുല്‍ശിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫാ ഉര്‍ റഹ്മാന്‍, ദേവാംഗന കലിത എന്നിവരില്‍ തുടങ്ങിയ പട്ടിക ഒടുവില്‍ ഉമര്‍ ഖാലിദിലെത്തി നില്‍ക്കുന്നു. സീതാംറാം യെച്ചൂരിയെ പോലും കേസില്‍ പ്രതിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഉത്തര്‍പ്രദേശടക്കം ബി.ജെ.പി ഭരിക്കുന്ന എല്ലാ  സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. വേട്ടയാടലിന് ഇരയാകുന്നവര്‍ക്കു നിയമ സഹായം നല്‍കാന്‍ ദേശീയ തലത്തില്‍ നിയമസഹായ സമിതിക്ക് രൂപം നല്‍കും. 
യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് സാബിര്‍ എസ്. ഗഫാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതമാശംസിച്ചു. ട്രഷറര്‍ മുഹമ്മദ് യൂനുസ് നന്ദി പറഞ്ഞു. 
വിവാദ കാര്‍ഷിക ബില്ലിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളോട് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ വിദ്യാഭ്യാസത്തിന്റെ  കാവിവല്‍കരണത്തിനും കച്ചവടവല്‍കരണത്തിനുമാണ് സര്‍ക്കാര്‍ കോപ്പുകൂട്ടുന്നത്. ഇതിനെക്കുറിച്ച് പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ ദേശീയതല വെബിനാര്‍ സംഘടിപ്പിക്കും. പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സംഘടനാ പ്രചാരണത്തിനായി യാത്ര സംഘടിപ്പിക്കും. യൂത്ത് ലീഗിന്റെ ദേശീയ നേതാക്കള്‍ മൂന്നു സംസ്ഥാനങ്ങളിലും പര്യടനം നടത്തും. ഓരോ ജില്ലകളിലെയും നേതാക്കളെയും പ്രവര്‍ത്തകരെയും നേരില്‍ കണ്ട് സംവദിക്കും. 
ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി സാബിര്‍ ഗഫാര്‍, സി. കെ സുബൈര്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും തീരുമാനിച്ചു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദില്‍ മംഗലാപുരം സ്വദേശി നെഞ്ചുവേദനമൂലം മരിച്ചു

Saudi-arabia
  •  3 days ago
No Image

ലോകോത്തര താരം, മെസിക്കും റൊണാൾഡോക്കുമൊപ്പം അവന്റെ പേരുമുണ്ടാകും: മുൻ ഇംഗ്ലണ്ട് താരം

Football
  •  3 days ago
No Image

ഫ്രഷ് കട്ട്: ദുരിതത്തിന് അറുതിയില്ലാതെ നാട്; ജീവിക്കാനായി സമര പന്തലില്‍

Kerala
  •  3 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ സി.പി.എം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

Kerala
  •  3 days ago
No Image

ഗിൽ പുറത്ത്, ഏകദിനത്തിൽ ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ; വമ്പൻ അപ്‌ഡേറ്റ് എത്തി

Cricket
  •  3 days ago
No Image

നൈജീരിയയില്‍ തോക്കുധാരികള്‍ സ്‌കൂള്‍ അക്രമിച്ച് 303 വിദ്യാര്‍ഥികള്‍ ഉള്‍പെടെ 315 പേരെ തട്ടിക്കൊണ്ട് പോയി 

International
  •  3 days ago
No Image

'പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും ഇടപെട്ടത്' പാലത്തായി കേസില്‍ വര്‍ഗീയ പരാമര്‍ശവുമായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം

Kerala
  •  3 days ago
No Image

പത്മകുമാറിനെതിരേ നടപടിയില്ല, ന്യായീകരണം മാത്രം: സി.പി.എമ്മില്‍ അതൃപ്തി

Kerala
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കൈപ്പത്തിയുടെ നാട്ടിൽ കോൺഗ്രസ് സംപൂജ്യർ

Kerala
  •  3 days ago
No Image

എസ്.ഐ.ആർ; 1,29,836 വോട്ടർമാർ പുറത്തേക്ക്; ഇവർ നേരത്തെ പട്ടികയിൽ ഉൾപ്പെട്ടവർ, എണ്ണം ഇനിയും ഉയരും

Kerala
  •  3 days ago