HOME
DETAILS
MAL
യമനില്‍ ഹുദൈദ തുറമുഖത്തുനിന്ന് ഹൂതി വിമതര്‍ പിന്‍വാങ്ങുന്നു
backup
May 11 2019 | 19:05 PM
റിയാദ്: ഏറെക്കാലമായി യുദ്ധം നടക്കുന്ന യമനില്‍ സമാധാന പ്രതീക്ഷ. തങ്ങളുടെ ശക്തികേന്ദ്രവും തന്ത്രപ്രധാന മേഖലയുമായ ഹുദൈദയില്നിന്നു പിന്മാറാന് ഹൂതികള്‍ തയാറായതോടെയാണിത്. ഡിസംബറില്‍ യമന്‍ സര്‍ക്കാരും ഹൂതികളും തമ്മില്‍ ഒപ്പുവച്ച സമാധാന കരാറിലെ ആദ്യത്തെ സുപ്രധാന ചുവടാണിത്. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും പിന്മാറ്റം പൂര്‍ത്തിയാക്കാന്‍ നാലു ദിവസമെടുക്കും. ഹൂതികളുടെ പിന്മാറ്റം ആദ്യ ചുവടാണെന്ന് യമനിലെ യു.എന്‍ പ്രത്യേക പ്രതിനിധി മാര്ട്ടിന് ഗ്രിഫത്സ് പറഞ്ഞു. നാലു വര്‍ഷമാകുന്ന യമന്‍ ആഭ്യന്തര യുദ്ധത്തില്‍ 6,800 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."