ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനില്‍ കൂറ്റന്‍ മാര്‍ച്ച്
ലണ്ടന്‍: ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ അനുവദിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ഇസ്‌റാഈലിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് സെന്‍ട്രല്‍ ലണ്ടനില്‍ ആയിരങ്ങളുടെ മാര്‍ച്ച്. നാഷനല്‍ ഡമോണ്‍സ്‌ട്രേഷന്‍ ഫോര്‍ ഫലസ്തീന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിന് പിന്നാലെയാണ് ഐക്യദാര്‍ഢ്യ റാലി.
പോര്‍ട്ട്‌ലാന്റ് പാലസില്‍ ഒരുമിച്ചുകൂടിയ പ്രക്ഷോഭകര്‍ വൈറ്റ്ഹാളിലേക്കു മാര്‍ച്ച് ചെയ്തു. കവി ബെന്‍ജമിന്‍ സെഫാനിയ, റാപ്പര്‍ ലോകീ, രാഷ്ട്രീയപ്രവര്‍ത്തകന്‍ താരിഖ് അലി, സ്റ്റോപ് ദി വാര്‍ കോഅലീഷന്‍ നേതാവ് സല്‍മ യാഖൂബ്, എം.പിമാരായ റിച്ചാര്‍ഡ് ബെര്‍ഗന്‍, ദിയാനെ അബോട്ട് തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ബ്രിട്ടനിലെ ഫലസ്തീന്‍ അംബാസഡര്‍ ഡോ. ഹുസാം സോംലോത്ത്, വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈലി സൈനികനെ പ്രതിരോധിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ അഹദ് തമീമി തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."