സമരം തീര്‍ന്നതു മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍
കണ്ണൂര്‍: സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ടുദിവസമായി നടത്തിവന്ന സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് പിന്‍വലിച്ചതു മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍. ഇന്നലെ ഉച്ചയ്ക്കു ജോയിന്റ് ലേബര്‍ കമ്മിഷണര്‍ കെ.എം സുനില്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതോടെ വൈകുന്നേരം കലക്ടര്‍ മീര്‍ മുഹമ്മദലി അദ്ദേഹത്തിന്റെ ചേംബറില്‍ യോഗം വിളിക്കാന്‍ നിര്‍ബന്ധിതനായി.
സമരം നടന്ന രണ്ടുദിവസം ജനത്തിന്റെ ദുരിതം മുന്നില്‍കണ്ടാണു സമരം എങ്ങനെയെങ്കിലും അവസാനിക്കാന്‍ കലക്ടര്‍ തന്നെ മുന്നിട്ടിറങ്ങിയത്. ബസ് സമരത്തിനു മുമ്പ് രണ്ടു ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണു തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. സമരം നടന്ന ആദ്യദിവസവും ഇന്നലെയുമായി മൂന്നു ചര്‍ച്ചകള്‍ നടന്നു. അന്തിമ ചര്‍ച്ചയില്‍ എസ്.പി ജി. ശിവവിക്രം മുന്നോട്ടുവച്ച നിര്‍ദേശങ്ങളാണു തൊഴിലാളി പ്രതിനിധികളും ഉടമകളും അംഗീകരിച്ചത്. ബോണസ് ഹൈക്കോടതി വിധിക്കു വിധേയമായി നടപ്പാക്കണമെന്നു കരാറില്‍ വ്യക്തമാക്കണമെന്ന ഉമടകള്‍ കടുംപിടിത്തം പിടിച്ചതോടെ കസ്റ്റമറി ബോണസ് തുക കഴിഞ്ഞവര്‍ഷത്തേക്കാള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്നു കലക്ടര്‍ അറിയിച്ചതോടെ ഉടമകള്‍ അയഞ്ഞു. കഴിഞ്ഞവര്‍ഷത്തെ ബോണസ് തന്നെ അംഗീകരിക്കാന്‍ തൊഴിലാളി പ്രതിനിധികളും സമ്മതിച്ചതോടെ രാത്രി 7.30ഓടെ സമരം അവസാനിച്ചു.
ജില്ലാ ലേബര്‍ ഓഫിസര്‍ അജയകുമാരന്‍, ബസുടമസ്ഥ സംഘം പ്രതിനിധികളായ വി.ജെ സെബാസ്റ്റ്യന്‍, എം.വി വത്സലന്‍, പി.കെ പവിത്രന്‍, രാജ്കുമാര്‍ കരുവാരത്ത്, കെ. ഗംഗാധരന്‍, തൊഴിലാളി സംഘടനാ പ്രതിനിധികളായ കെ.കെ നാരായണന്‍, പി.വി കൃഷ്ണന്‍, കെ. ജയരാജന്‍, പി. സൂര്യദാസ്, താവം ബാലകൃഷ്ണന്‍, എം.എ കരീം, പി. കൃഷ്ണന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."