മഹാറാണി ടെക്‌സ്റ്റൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് തൊടുപുഴ ഷോറൂം ഉദ്ഘാടനം നാളെ.
തൊടുപുഴ: മികവുറ്റ ഫാഷന്‍ വസ്ത്രങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി തൊടുപുഴയില്‍ മഹാറാണി ടെക്‌സ്റ്റൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. 24000 ച.അടിയില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെ സജ്ജീകരിച്ചിരിക്കുന്ന ഷോറൂമിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വ്യാപാരി നേതാക്കളുടെ സാന്നിധ്യത്തില്‍ ചലച്ചിത്രതാരം അമലാ പോള്‍ നിര്‍വഹിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ റിയാസ് വി.എ. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യ വില്‍പ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ നിര്‍വ്വഹിക്കും.
വിലക്കുറവ് അനുഭവവേദ്യമാക്കുന്ന തങ്ങളുടെ കസ്റ്റമേഴ്‌സ് തന്നെയായിരിക്കണം തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡേഴ്‌സ് എന്നതാണ് ലക്ഷ്യമെന്ന് എം.ഡി. പറഞ്ഞു. എല്ലാ പ്രമുഖ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്കും പുറമേ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.
3000 ച. അടിയില്‍ പാദരക്ഷകള്‍, ലേഡീസ് ബാഗുകള്‍, ട്രാവലര്‍ ബാഗുകള്‍, സ്‌കൂള്‍ ബാഗുകള്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗം സജ്ജീകരിച്ചിരിക്കുന്നു. ഉദ്ഘാടനാവസരത്തില്‍ ഷോറൂമിനു മുന്നില്‍ സന്നിഹിതരാകുന്ന ആളുകളില്‍ നിന്നും മൂന്ന് പേര്‍ക്ക് നറുക്കെടുപ്പിലൂടെ അഞ്ച് പവന്‍ സ്വര്‍ണം അപ്പോള്‍ തന്നെ സമ്മാനമായി നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.എം. സലീം, ശ്രീജു റ്റി.ആര്‍, എബി ഫ്രാന്‍സീസ്, നിസാര്‍ പി.എ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."