കെ.എസ്.ഡി.പിയെ ദേശീയ നിലവാരമുള്ള പൊതുമേഖലാ സ്ഥാപനമാക്കും: മുഖ്യമന്ത്രി
ആലപ്പുഴ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മരുന്നുല്‍പ്പാദനകേന്ദ്രമെന്ന നിലയില്‍ കെ.എസ്.ഡി.പി.യെ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധിക്കുന്ന തരത്തിലുള്ള കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചു നല്‍കാന്‍ പൊതുമേഖലയ്‌ക്കേ കഴിയൂ.
പൊതുമേഖല സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇന്നത്തെ വികസനലക്ഷ്യം നേടുന്നതിനായി കെ.എസ്.ഡി.പി.യില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പുതിയ ഡ്രൈ പൗഡര്‍ ഇന്‍ജക്ഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനവും പുതിയതായി തുടങ്ങുന്ന നോണ്‍ ബീറ്റാ ലാക്ടം പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിപണിയിലുള്ള മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള പരിമിതമായ സൗകര്യം ഇവിടെ ലാബ് പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ പരിഹരിക്കപ്പെടും.
കെമിക്കല്‍, ബയോളജിക്കല്‍ പരിശോധനകള്‍ക്ക്് സാധിക്കുമെന്നതിനൊപ്പം മൈക്രോബയോളജിക്കല്‍ പരിശോധനകള്‍ക്കും ഇവിടെ അനുകൂലമായ അന്തരീക്ഷം ഉ്ണ്ടാകും.
രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ച് ഉല്‍പ്പാദനം നടക്കുന്ന യൂണിറ്റില്‍ ഉല്‍പ്പാദനശേഷി കൂട്ടാന്‍ ശ്രദ്ധിക്കണം. നാലുകോടി രൂപ മുടക്കി നിര്‍മിച്ച ആധുനിക ലാബിന് കഴിഞ്ഞ സെപ്തംബറിലാണ് ഡ്രഗ്‌സ്‌കണ്‍ട്രോള്‍ ലൈസന്‍സ് ലഭിച്ചത്.
ഇപ്പോള്‍ എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനും ലഭിച്ചു. 100 കോടി രൂപ മുതല്‍മുടക്കിലുള്ള നോണ്‍ ബീറ്റ ലാക്ടം പുതിയ പ്ലാന്റിന്റെ ആദ്യഘട്ടത്തിനുള്ള പണം ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യവസായ വകുപ്പുമന്ത്രി എ.സി.മൊയ്തീന്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ട്രാന്‍സ്പ്ലാന്റ് ഡ്രഗ്‌സ് പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനവും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങലും ധനകാര്യ- കയര്‍ വകുപ്പുമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് നിര്‍വഹിച്ചു.
എന്‍.എ.ബി.എല്‍ സി.ഇ.ഓ അനില്‍ റലിയ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് മന്ത്രിക്ക് കൈമാറി.
ഒ.ആര്‍.എസ്.പ്ലാന്റിന്റെ സി.ജി.എം.പി. പ്രകാരമുള്ള അപ്ഗ്രഡേഷന്‍ പ്രവര്‍ത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. ആന്റീ ബയോട്ടിക് ഇന്‍ജക്ഷന്‍ ലോഞ്ചിങ് ഭക്ഷ്യവകുപ്പുമന്ത്രി പി.തിലോത്തമന്‍ നിര്‍വഹിച്ചു. എച്ച്.വി.എ.സി.പ്ലാന്റിന്റെ സ്വിച്ച് ഓണ്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."