ജൂത വിരുദ്ധ പരാമര്‍ശം; ഖറദാവി ഫത്‌വ ഉള്‍ക്കൊള്ളുന്ന ആപിന് ഗൂഗിളിന്റെ വിലക്ക്
റിയാദ്: ജൂതവിരുദ്ധ പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്നു മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് യൂസുഫുല്‍ ഖറദാവിയുടെ ഫത്‌വകള്‍ ഉള്‍കൊള്ളുന്ന ആപ്പിന് ഗൂഗിള്‍ വിലക്കേര്‍പ്പെടുത്തി. ബ്രദര്‍ഹുഡ് ആത്മീയ നേതാവായ ഖറദാവിയാണ് ഇതില്‍ ആമുഖവും എഴുതിയിരിക്കുന്നത്. യൂറോപ്യന്‍ മുസ്‌ലിംകളെ ലക്ഷ്യമാക്കി പുറത്തിറക്കിയ 'യൂറോ ഫത്‌വ' ആപ്പിനാണ് ഗൂഗിള്‍ വിലക്കേര്‍പ്പെടുത്തിയത്. ഡബ്ലിന്‍ ആസ്ഥാനമായി യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്‍ഡ് റിസേര്‍ച്ച് (ഇ സി എഫ് ആര്‍)ആണ് ആപ് പുറത്തിറക്കിയത്. ഖറദാവി നേതൃത്വം നല്‍കുന്ന സ്വകാര്യ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ആണ് ഇ സി എഫ് ആര്‍
ആപിന്റെ ആമുഖത്തിലെ കുറിപ്പില്‍ ജൂതന്മാരെ കുറിച്ചു നടത്തിയ പരാമര്‍ശങ്ങളില്‍ അവര്‍ക്ക് അപമാനമുണ്ടാക്കിയെന്നാണ് ഉയര്‍ത്തുന്ന വാദം. ഖറദാവി നേരത്തെ ജൂതര്‍ക്കെതിരേയും ഇസ്‌റാഈല്‍നെതിരേയും നടത്തിയ ഫത്‌വകള്‍ ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്രാഈലിനെതിരേ ചാവേര്‍ സ്‌ഫോടനം നടത്തണമെന്നു പറഞ്ഞതിനെ തുടര്‍ന്ന് 2012 മുതല്‍ ഫ്രാന്‍സ്, യു കെ എന്നീ രാജ്യങ്ങള്‍ ഖറദാവിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മുസ്‌ലിം ബ്രദര്‍ ഹുഡ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും അനുകൂലിക്കുകയും ചെയ്തതിന്റെ പേരില്‍ 2017 മുതല്‍ സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ മുസ്‌ലിം ബ്രദര്‍ ഹുഡിനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂസുഫുല്‍ ഖറദാവിക്ക് 2011 ല്‍ അയര്‍ലണ്ടും പ്രവേശനാനുമതി നിഷേധിച്ചിരുന്നു. 2009 മുതല്‍ അദേഹത്തിന്റെ അമേരിക്കന്‍ വിസ റദ്ദ് ചെയ്തു അമേരിക്ക ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."