രാത്രികാല ക്ലാസ് വിജയകരമായി പരീക്ഷിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
കൊടുങ്ങല്ലൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ രാത്രി കാല പരിശീലന ക്ലാസ് വിജയകരമായി പരീക്ഷിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍.
മേഖലയിലെ പല വിദ്യാലയങ്ങളും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി രാത്രി കാല ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു.ശൃംഗപുരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുല്ലൂറ്റ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായി രാത്രി കാല ക്ലാസുകള്‍ നടത്തി വരുന്നുണ്ട്. ഇവിടങ്ങളിലെല്ലാം രാത്രികാല ക്ലാസില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും വിജയിച്ചു.
സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ വിജയശതമാനം ഉയര്‍ത്തിയതില്‍ രാത്രി കാല പഠനത്തിന് വലിയ പങ്കുണ്ട്. ജന പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ക്ലാസുകള്‍ സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ,പി.ടി.എ, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിങ്ങനെ സമൂഹത്തിന്റെ മൊത്തം സഹകരണം പ്രത്യേക പഠന പദ്ധതിക്ക് ഗുണകരമായി.
പിന്നോക്കം നില്‍ക്കുന്നവരെ തഴയുന്ന പഴയ രീതി മാറ്റി വിജയം താഴെ തട്ടിലെത്തിക്കുന്നതില്‍ രാത്രി കാല പഠനം നല്‍കിയ സംഭാവന ചെറുതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."