വികസനത്തിനായി യോജിച്ചു പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകന്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിച്ചു പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകനായിരുന്നു സി.എഫ് തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലര്‍ത്തി. മുഖ്യമന്ത്രി അറിയിച്ചു.
സങ്കുചിതമായ താല്‍പര്യങ്ങള്‍ക്ക് ഉപരിയായി രാഷ്ട്രീയത്തെ നാടിന്റെ നന്മക്കായി ഉപയോഗിച്ച ജനപ്രതിനിധിയായിരുന്നു സി.എഫ് തോമസെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായി സൗഹൃദം പങ്ക് വെച്ച വ്യക്തിയായിരുന്നു സി.എഫ് തോമസെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."