25 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര് പിടിയില്‍
നെയ്യാറ്റിന്‍കര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 25 ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് ഇതരസംസ്ഥാനക്കാരെ എക്സൈസ് അധികൃതര്‍ പിടികൂടി. തമിഴ്നാട് തിരിച്ചിറാപള്ളി സ്വദേശി ജ്ഞാന ശേഖര്‍ (25), ഡിണ്ടികല്‍ സ്വദേശി മുരുകന് (45) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം രാവിലെ അധികൃതര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ കുടുങ്ങിയത്. തിരുനെല്‍വേലിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസില്‍ രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 23,50,000 രൂപയാണ് ഇവര്‍ കടത്തി കൊണ്ട് വന്നത്. തിരുവനന്തപുരത്തുള്ള ഒരാള്‍ക്ക് വേണ്ടിയാണ് ഇവര്‍ പണം കൊണ്ട് വന്നതെന്നും മുന്‍പും സമാന തരത്തില്‍ കുഴല്‍പ്പണം കൊണ്ടു വന്നിട്ടുണ്ടെന്നും പിടിയിലായവര്‍ പറഞ്ഞതായി എക്സൈസ് അധികൃതര്‍ പറഞ്ഞു.
എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ജി. സുനില്‍രാജ്, ആര്. രാജേഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."