HOME
DETAILS
MAL
ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നു
backup
May 06 2017 | 21:05 PM
കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നു. മുള്ളന്‍കുന്നില്‍ നിന്നു മരുതോങ്കര പാലം വഴിയുള്ള രണ്ടു റോഡുകളും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായ നിലയിലാണ്.
റോഡിന്റെ ദുരവസ്ഥകാരണം പ്രദേശവാസികളും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാറിങ്ങ് നടത്തിയ റോഡ് ഇതുവരെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഒരുമാസം മുന്‍പ് മുള്ളന്‍കുന്നില്‍ നിന്നു ജാനകിക്കാട്ടിലേക്കുള്ള റോഡിന്റെ ഒരു ഭാഗം ടാറിങ് നടത്തിയെങ്കിലും ബാക്കി ഭാഗം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അവശേഷിക്കുന്ന ഭാഗം കൂടി ടാറിങ് പൂര്‍ത്തിയാക്കി ഗതാഗത സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."