തോട്ടം തൊഴിലാളികള്‍ കഴിയുന്നത് പൊളിഞ്ഞ് വീഴാറായി പാടികളില്‍ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് അധികൃതര്‍
മേപ്പാടി: കാലവര്‍ഷമെത്തിയതോടെ ജില്ലയിലെ തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെ ജീവിതം ദുരിതക്കയത്തില്‍. മിക്ക എസ്‌റ്റേറ്റുകളും തൊഴിലാളികള്‍ക്ക് താമസിക്കാനായി നിര്‍മിച്ചു നല്‍കിയ പാടികള്‍ (ലയങ്ങള്‍) കാലപ്പഴക്കം മൂലം തകര്‍ന്ന് തുടങ്ങിയതാണ് തൊഴിലാളികളുടെ ജീവിതത്തിന് മേല്‍ കരിനിഴല്‍ പടര്‍ത്തുന്നത്.
ലയങ്ങളിലധികവും പാതി തകര്‍ന്ന നിലയിലാണ്. 1940ല്‍ നിര്‍മിച്ച പാടികളില്‍ വരെ ഇപ്പോഴും തൊഴിലാളികള്‍ താമസിക്കുന്നുണ്ട്.
അഞ്ച് കുടുംബങ്ങളാണ് ഒരു പാടികളില്‍ താമസിക്കുക. എന്നാല്‍ മിക്ക പാടികളിലും രണ്ടും മൂന്നും മുറികള്‍ തകര്‍ന്ന് കിടക്കുകയാണ്. അവശേഷിക്കുന്ന മുറികളില്‍ പേടിയോടെയാണ് തൊഴിലാളികളുടെ താമസം. കാലപഴക്കത്താല്‍ തകര്‍ച്ച നേരിടുന്ന പാടികളിലാണ് ചെമ്പ്ര ഫാത്തിമാ ഫാം എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്നത്. ജില്ലയിലെ മറ്റു എസ്‌റ്റേറ്റുകളിലെ തൊഴിലാളികളുടേയും സ്ഥിതി മറിച്ചല്ല. എരുമകൊല്ലി ഒന്നാം നമ്പറിലും ചെമ്പ്രയിലുമാണ് തകര്‍ച്ച നേരിടുന്ന പാടികള്‍ കൂടുതലുള്ളത്.
രണ്ടാം നമ്പറിലെ പാടികള്‍ മാത്രമാണ് വാസയോഗ്യമായുള്ളൂ. മുമ്പ് എല്ലാ വര്‍ഷവും മഴ ആരംഭിക്കുന്നതിന് മുമ്പ് പാടികളുടെ അറ്റകുറ്റ പണികള്‍ നടത്തിയിരുന്നു. എന്നാല്‍ നിലവില്‍ പാടികളുടെ അറ്റകുറ്റ പണികള്‍ നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
തൊഴിലാളികള്‍ താമസിക്കാത്ത പാടികളിലും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. തുറന്ന് കിടക്കുന്ന പാടികളില്‍ പുലി അടക്കമുള്ള വന്യ മൃഗങ്ങള്‍ താവളമാക്കുന്നതും നാട്ടുകാര്‍ക്ക് ഭീഷണിയാവുകയാണ്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടിയാണ് പാടികളുടെ അറ്റകുറ്റ പണികള്‍ നടത്താന്‍ കമ്പനി വിസമ്മതിക്കുന്നത്.
ഡ്രൈനേജുകളും കക്കൂസുകളും വൃത്തിയാക്കാനും മാനേജ്‌മെന്റ് തയാറായിട്ടില്ല. തൊഴിലാളി സംഘടനകളും ഇക്കാര്യത്തില്‍ മാനേജ്‌മെന്റിനോട് സമ്മര്‍ദം ചെലുത്തുന്നില്ലെന്നും തൊഴിലാളികള്‍ക്ക് പരാതിയുണ്ട്. ഹാരിസണ്‍സ് മലയാളം കമ്പനിയുടെ സെന്റിനല്‍ റോക്ക് എസ്റ്റിലും തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലധികവും തകര്‍ച്ചാഭീഷണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."