'മരണത്തില്‍ പോലും നിങ്ങളുടെ പൊലിസ് അവളുടെ അവകാശങ്ങള്‍ സംരക്ഷിച്ചില്ല, നിങ്ങള്‍ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ ഒരര്‍ഹതയുമില്ല'- യോഗിക്കെതിരെ പ്രിയങ്ക
ലഖ്‌നോ: യു.പിയിലെ ഹാത്രാസില്‍ സവര്‍ണര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലിസ് ബലമായി സംസ്‌കരിച്ചതിനെതിരെ പ്രിയങ്കഗാന്ധി. മരണത്തില്‍ പോലും അവളുടെ അവകാശം സംരക്ഷിക്കപ്പെട്ടില്ലെന്നും യോഗിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
''രാത്രി 12 മണിക്കും പെണ്‍കുട്ടിയുടെ കുടുംബം പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ ഇരയുടെ മൃതദേഹം കുടുംബത്തിന്റെ പ്രതിഷേധം വകവെക്കാതെ യു.പി ഭരണകൂടം സംസ്‌കരിക്കുകയായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, ചികിത്സ നല്‍കുന്നതിലും വീഴ്ചവരുത്തി. ഇപ്പോള്‍ മരണത്തിനുശേഷവും അപമാനിക്കുകയാണ്. നിങ്ങള്‍ ക്രൈം നിര്‍ത്തലാക്കുന്നില്ലെന്ന് മാത്രമല്ല, ക്രിമിനലുകളെപ്പോലെ പെരുമാറുകയുമാണ്. യോഗി ആദിത്യനാഥ് രാജിവെക്കണം, ഭരണത്തില്‍ യാതൊരു നീതിയും ഇല്ല, അനീതികളാണ് നിറയെ'' - പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
ഞാന്‍ അവളുടെ പിതാവിനെ വിളിച്ചിരുന്നു. അയാള്‍ പൊട്ടിക്കരയുകയായിരുന്നു. തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അവസാനമായി വീട്ടില്‍ വെക്കാനുള്ള അവകാശം യോഗി പൊലിസ് ആ കുടുംബത്തിനി നിഷേധിച്ചു- പ്രിയങ്ക ട്വീറ്റ് ചെയ്തു.
ആ പെണ്‍കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കുന്നതിന് പകരം നിങ്ങളുടെ സര്‍ക്കാര്‍ അവരുടെ നീതി നിഷേധിക്കുകയാണ് ചെയ്തതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
@myogiadityanath RESIGN
— Priyanka Gandhi Vadra (@priyankagandhi) September 30, 2020
Instead of protecting the victim and her family, your government became complicit in depriving her of every single human right, even in death. You have no moral right to continue as Chief Minister. 3/3
ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊലിസ് നിര്‍ബന്ധപൂര്‍വ്വപം സംസ്‌ക്കരിച്ചത്. വീട്ടിനകത്തേക്ക് കയറ്റാന്‍ പോലും പൊലിസ് തയ്യാറായിരുന്നില്ല. വീട്ടുകാരുടെ എല്ലാ അപേക്ഷകളേയും അവഗണിച്ച് അവരെ ഭീഷണിപ്പെടുത്തിയായിരുന്നു സംസ്‌ക്കാരം.
സെപ്തംബര്‍ 14നാണ് ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ 19കാരിയായ ദലിത് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയാവുന്നത്. പുല്ലരിയാന്‍ കുടുംബത്തോടൊപ്പം പോയതായിരുന്നു അവള്‍. തെല്ലുമാറി നിന്ന് ജോലി ചെയ്യുകയായിരുന്നു അവളെ ഉയര്‍ന്ന ജാതിയില്‍ പെട്ട നാലുപേര്‍ വലിച്ചിഴച്ച് കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു
പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."