മുസ്ലിം ലീഗ് 26നു ധര്‍ണ നടത്തും
കാസര്‍കോട്: അതിവേഗ റെയില്‍ സാധ്യതാ പഠനത്തില്‍ നിന്നു കാസര്‍കോടിനെ ഒഴിവാക്കിയതില്‍ മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം നേതൃയോഗം പ്രതിഷേധിച്ചു. അതിവേഗ റെയില്‍പ്പാത മംഗളൂരു വരെ നീട്ടാന്‍ നടപടി സ്വീകരിക്കുക, കാസര്‍കോട് ജില്ലയോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കുക, ദീര്‍ഘദൂര ട്രെയിനുകളായ രാജധാനി എക്സ്പ്രസ്സ്, നിസാമുദ്ദീന്‍ എക്സ്പ്രസ്സ്, എറണാകുളം ലോകമാന്യതിലക് എക്സ്പ്രസ്സ്, ദാദര്തിരുനല്വേലി എക്സ്പ്രസ്സ്, ബീക്കാനീര്‍ കോയമ്പത്തൂര്‍ എക്സ്പ്രസ്സ് തുടങ്ങിയ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 26നു വൈകിട്ട് നാലിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് പ്രതിഷേധ ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എല്‍.എ മഹ്മൂദ് ഹാജി അധ്യക്ഷനായി.
എ അബ്ദുല്‍ റഹിമാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല, ഹാഷിം കടവത്ത്, അബ്ദുറഹിമാന് ഹാജി പട്ട്ള സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ സ്വാഗതവും മാഹിന്‍ കേളോട്ട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."