HOME
DETAILS

റോഡ് വികസനത്തിന് കരാറുകാര്‍ തടസം നില്‍ക്കുന്നു: മന്ത്രി സുധാകരന്‍

  
backup
May 07, 2017 | 10:02 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be


ആലപ്പുഴ: കേരളത്തിലെ റോഡ് വികസനങ്ങള്‍ക്ക് ചില കരാറുകാര്‍ തടസം നില്‍ക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. കരാറുകാരുടെ ഇത്തരം ഇടപെടലുകള്‍ ജനം അറിയണമെന്നും സുധാകരന്‍ പറഞ്ഞു.
ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരളയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴ - എടത്വ റോഡ് നിര്‍മാണത്തിനെതിരേ ചില കരാറുകാര്‍ സ്റ്റേ സമ്പാദിച്ചിരിക്കുകയാണ്. ഇനി ഈ റോഡ് ഇടതു സര്‍ക്കാരിന്റെ കാലത്ത് പണിയില്ല. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് റോഡ് നിര്‍മാണത്തിന് കരാര്‍ നല്‍കിയിരുന്നത്.
കഴിഞ്ഞ യു. ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് ആയിരം കോടി രൂപയുടെ പ്രവൃത്തികളാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയത്. ആധുനിക യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണത്തോട് ചില കരാറുകാര്‍ക്ക് എതിര്‍പ്പാണ്. ഇതിനാലാണ് ഇവര്‍ തടസങ്ങളുമായെത്തുന്നത്.
സ്റ്റേ നീക്കാന്‍ താന്‍ ഇടപെടില്ലെന്നും ജനങ്ങള്‍ക്ക് റോഡ് വേണമെങ്കില്‍ മുന്നോട്ടു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു കരാറുകാരുടെ ഇത്തരം ഇടപെടലുകള്‍ക്കെതിരേ ജനം രംഗത്തിറങ്ങണം.
പ്രൊഫഷണലിസമില്ലെങ്കില്‍ ഈ രംഗത്ത് അഴിമതി വര്‍ധിക്കുമെന്നും ആലപ്പുഴ ബൈപാസ് നിര്‍മാണത്തിന് സര്‍ക്കാര്‍ തടസമായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ചില നിലപാടുകളാണ് പദ്ധതി ഇഴയാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
താന്‍ ഫയലുകള്‍ പഠിച്ചശേഷമാണ് കാര്യങ്ങള്‍ പറയുന്നത്. മറിച്ചുളള ആക്ഷേപങ്ങള്‍ തെറ്റാണ്. സര്‍ക്കാരിനെ വിമര്‍ശിച്ച് നേരത്തെ കെ.സി വേണുഗോപാല്‍ എം.പി രംഗത്തുവന്നിരുന്നു. എന്നാല്‍ ബൈപാസ് ഇല്ലാതെയും ജനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രസിഡന്റ് എ.എന്‍ പുരം ശിവകുമാര്‍ അധ്യക്ഷനായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  6 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  6 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  6 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  6 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  6 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  6 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  6 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  6 days ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  6 days ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  6 days ago