എണ്ണ ഉത്പാദനത്തില്‍ത്തില്‍ യോജിച്ച തീരുമാനം കൈക്കൊള്ളുമെന്ന് സഊദി ഊര്‍ജ മന്ത്രി
റിയാദ്: എണ്ണ ഉത്പാദനത്തില്‍ യോജിച്ച തീരുമാനം കൈക്കൊള്ളുമെന്നും എന്നാല്‍ എണ്ണവിപണിയില്‍ ആവശ്യത്തിനുള്ള എണ്ണയില്ലെന്ന അവകാശത്തില്‍ തനിക്ക് അഭിപ്രായമില്ലെന്നും സഊദി ഊര്‍ജ വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഞായാറാഴ്ച നടക്കുന്ന റഷ്യയുള്‍പ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് പുറപ്പെടും മുന്‍പ് ജിദ്ദയില്‍ റോയിട്ടേഴ്സുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ജൂണ്‍ അവസാനം വരെ എണ്ണയുത്പാദന തീരുമാനം െൈകക്കാള്ളുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
ജനുവരിയില്‍ അടുത്ത ആറു മാസത്തേക്ക് എണ്ണയുത്പാദനത്തില്‍ ദിനം പ്രതി 1.2 ബാരല്‍ കുറവ് വരുത്താന്‍ ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ സംയുക്ത തീരുമാനം കൈക്കൊണ്ടിരുന്നു. അന്താരാഷ്ട്ര എണ്ണവിലയില്‍ ഉയര്‍ച്ച ലക്ഷ്യമാക്കിയായിരുന്നു തീരുമാനം. ഞങ്ങളുടെ തീരുമാനം അനുയോജ്യമായിരിക്കും. എണ്ണവിപണിക്ക് ആവശ്യമായ രീതിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ തങ്ങള്‍ ഒരുക്കമാണ്. അല്‍ ഫാലിഹ് പറഞ്ഞു.
എണ്ണമാര്‍ക്കറ്റില്‍ സന്തുലിതാവസ്ഥയും മാര്‍ക്കറ്റിനാവശ്യമായ രീതി കൈക്കൊള്ളുകയുമടക്കമുള്ള രണ്ടു കാര്യങ്ങള്‍ക്കാണ് ഒപെക് മുന്‍കൈയെടുക്കുന്നത്. ശരിയായ രീതിയില്‍ ഞങ്ങള്‍ കൈകാര്യം ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിദിനം 800,000 ബാരല്‍ എണ്ണയുല്‍പാദനം വെട്ടികുറക്കാനാണ് ഒപെക് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇറാന്‍, വെനസ്വലേ എണ്ണകള്‍ വിപണിയില്‍ എത്താതായതോടെ ഉത്പാദനം കൂടുതല്‍ കുറവാണ് ഉണ്ടാക്കിയത്. വിലക്കയറ്റ വിപണിയുടെ ആശങ്കകള്‍ക്കിടയിലാണ് ഒപെക്കിലെ ജോയിന്റ് മിനിസ്റ്റീരിയല്‍ ജോയിന്റ് കമ്മിറ്റി (ജെ. എം.എം. സി) യോഗം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."