HOME
DETAILS

ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ നിര്‍മിച്ചയാള്‍ റിമാന്‍ഡില്‍

  
backup
May 19 2019 | 21:05 PM

%e0%b4%9c%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d-%e0%b4%86%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf-2

 


കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ ആദിത്യനെ റിമാന്‍ഡ് ചെയ്തു.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ നിര്‍മിച്ച വ്യാജരേഖ ഫാദര്‍ പോള്‍ തേലക്കാട്ടിന് അയച്ചുകൊടുത്തത് ആദിത്യനാണ്. തൃക്കാക്കര മജിസ്‌ട്രേറ്റാണ് പ്രതിയെ ഈ മാസം 31 വരെ റിമാന്‍ഡ് ചെയ്തത്. വ്യാജരേഖ ആദ്യമായി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്റെ അറസ്റ്റ് ഇന്നലെ രാവിലെയാണ് പൊലിസ് രേഖപ്പെടുത്തിയത്.


വ്യാജരേഖ നിര്‍മിച്ചത് ആദിത്യനാണെന്നും തേവരയിലെ കടയില്‍വച്ചാണ് വ്യാജരേഖ തയാറാക്കിയതെന്നും പൊലിസ് പറയുന്നു. ഇതിനുപയോഗിച്ച കംപ്യൂട്ടറും പൊലിസ് പിടിച്ചെടുത്തു. സിറോ മലബാര്‍ സഭയിലെ വൈദികനായ മുരിങ്ങൂര്‍ സാന്‍ജോ പള്ളി വികാരി ഫാദര്‍ ടോണി കല്ലൂക്കാരന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയാറാക്കിയതെന്നാണ് ആദിത്യന്റെ മൊഴി. സഭയില്‍ കര്‍ദിനാളിനെതിരേ വികാരമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. ഒരു പ്രമുഖ ഹോട്ടലില്‍ സിസ്റ്റം അനലിസ്റ്റായിരുന്നു ആദിത്യന്‍.
കഴിഞ്ഞ ദിവസം രാത്രി വികാരിയെ കസ്റ്റഡിയിലെടുക്കാന്‍ ആലുവ പൊലിസ് എത്തിയിരുന്നെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.
ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സാന്‍ജോ പള്ളി വികാരി ഫാദര്‍ ടോണി കല്ലൂക്കാരനെതിരേ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് പറയുന്നു. ഫാദര്‍ ടോണി കല്ലൂക്കാരനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.


ഫാ. ടോണി കല്ലൂക്കാരനെ
അറസ്റ്റ് ചെയ്യാന്‍ നീക്കം:
പ്രതിഷേധവുമായി വിശ്വാസികള്‍


ചാലക്കുടി (തൃശൂര്‍): മുരിങ്ങൂര്‍ സാന്‍ജോ നഗറിലെ സെന്റ്. ജോസഫ് പള്ളി വികാരി ഫാ. ടോണി കല്ലൂക്കാരനെ അറസ്റ്റ് ചെയ്യാനുള്ള പൊലിസ് നീക്കം തടയാനായി വിശ്വാസികള്‍ പള്ളി പരിസരത്ത് ഇന്നലെയും തമ്പടിച്ചു. പൊലിസ് നീക്കം തടസപ്പെടുത്താനായി പ്രദേശത്ത് വിശ്വാസികള്‍ വന്‍ ജാഗ്രതയോടെയാണ് നിന്നത്. അറസ്റ്റ് ചെയ്യാനായി ശനിയാഴ്ച രാത്രി 10ഓടെ ആലുവയില്‍ നിന്നുള്ള പൊലിസ് സംഘം പള്ളിയിലെത്തിയിരുന്നു. ഇതോടെ പള്ളിയില്‍ കൂട്ടമണിയടിച്ച് വിശ്വാസികളെ കൂട്ടി. അതോടൊപ്പം വികാരിയെ വിശ്വാസികള്‍ സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തിരുന്നു. വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊലിസ് തിരിച്ചുപോകുകയും ചെയ്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago