ജേക്കബ് മതോമസ് ഐ.എം.ജി ഡയറക്ടര്‍ ജനറലാകും
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ജേക്കബ് തോമസ് ഇനി മടങ്ങിവരില്ല. സെന്‍കുമാര്‍ ഒഴിഞ്ഞ ഐ.എം.ജി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
അതിനിടെ, വിജിലന്‍സിന്റെ പൂര്‍ണ ചുമതല ലോക്നാഥ് ബെഹ്റക്ക് നല്‍കിയതിലും വിജിലന്‍സില്‍ നടത്തിയ അഴിച്ചുപണിയിലും ജേക്കബ് തോമസ് കടുത്ത അതൃപ്തിയിലാണ്. ജേക്കബ് തോമസ് പുറത്തിറക്കിയ പല ഉത്തരവുകളും അടുത്തിടെ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ പാറ്റൂര്‍, ബാര്‍ കോഴ, മൈക്രോഫിനാന്‍സ്, ടോം ജോസ് തുടങ്ങി അതീവ ഗൗരവമുള്ള കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തു. ഇത്തരം നടപടികള്‍ വിജിലന്‍സിന് ഗുണംചെയ്യില്ലെന്ന് ജേക്കബ് തോമസ് അറിയിച്ചതായാണ് സൂചന.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മടങ്ങിവരണമെങ്കില്‍ ഉത്തരവുകള്‍ പിന്‍വലിച്ചത് മരവിപ്പിക്കണമെന്നും ഉദ്യോഗസ്ഥരെ മാറ്റിയത് പുനഃപരിശോധിക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതിന് കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."