HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് മെഡിക്കല്‍ വിങ്-മീം നിലവില്‍വന്നു
backup
October 05 2020 | 00:10 AM
കോഴിക്കോട് : ആരോഗ്യ മേഖലയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും വൈദ്യശാസ്ത്ര രംഗത്തെ വിദ്യാഭ്യാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മെഡിക്കല്‍ വിങിന് രൂപം നല്കി. മെഡിക്കല്‍ എമിനെന്സ് ഫോര്‍ എത്തിക്കല്‍ മൂവ്മെന്റ് (ങഋഋങ) എന്നാണ് വിങ് അറിയപ്പെടുക. വൈദ്യ ശാസ്ത്രത്തിലെ വിവിധ ചികിത്സ മേഖലകളിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന വിങ് വിഖായയുടെയും സഹചാരിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ക്ക് കൂടി നേതൃത്വം നല്‍കും.
കോഴിക്കോട് ഇസ് ലാമിക് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അധ്യക്ഷത വഹിച്ചു. റശീദ് ഫൈസി വെള്ളായിക്കോട്, ടി.പി സുബൈര്‍ മാസ്റ്റര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഒ.പി.എം അശ്റഫ് സംബന്ധിച്ചു. മെഡിക്കല്‍ വിങ് സംസ്ഥാന ചെയര്‍മാനായി ഡോ. എന്‍.എ ബിശ്റുല്‍ ഹാഫിയേയും ജനറല്‍ കണ്‍വീനറായി ഡോ. അഷ്റഫ് വാഴക്കാടിനെയും തെരഞ്ഞെടുത്തു.
ഡോ. ഫൈസല്‍ ആയഞ്ചേരി വര്‍ക്കിങ് ചെയര്‍മാനും ഡോ. എം.എ അമീറലി, ഡോ. കബീര്‍ ശ്രീകണ്ഠാപുരം വൈസ് ചെയര്മാനുമാമാണ്. ഡോ. സമീര്‍ അഹ്മദ് കുറ്റ്യാടി, ഡോ. അഫ്സല് റഹ്മാന് എറണാകുളം, ഡോ. ഉമറുല്‍ ഫാറൂഖ് പാലക്കാട് എന്നിവര്‍ കണ്‍വീനര്‍മാരാണ്. ഡോ. അബ്ദുല്‍ ജവാദ് മലപ്പുറം, ഡോ. ത്വിഫ്ലുറഹ്മാന് വണ്ടൂര്‍, ഡോ. ശഹീന്‍ സിദ്ദീഖ് തൃശൂര്‍, ഡോ. ഹാശിം റഹീം കൊല്ലം, ഡോ. നസീഫ് മലപ്പുറം വെസ്റ്റ്, ഡോ. ശിഹാബ് അരീക്കോട്, ഡോ. ശാക്കിര്‍ കൊടുവള്ളി, ഡോ. സാബിത് മേത്തര്‍ ആലപ്പുഴ, ഡോ. അമീന് തിരുവനന്തപുരം എന്നിവര്‍ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."