HOME
DETAILS
MAL
സൈനികന്റെ മരണത്തില്‍ ദുരൂഹത
backup
October 05 2020 | 00:10 AM
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ സൈനികന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വിവാദം. സൈനികന്‍ ആത്മഹത്യ ചെയ്തതാണെന്നു സൈന്യം വിശദീകരിക്കുമ്പോള്‍ മകനെ കൊന്നതാണെന്ന ആരോപണവുമായി സൈനികന്റെ മാതാവും ബന്ധുക്കളും രംഗത്തെത്തി. വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിട്ടുമുണ്ട്.
സാംബ ജില്ലയിലെ രാംഗഢ് സെക്ടററിലെ കുല്‍ദീപ് സിങ്ങിന്റെ മകനും സൈനികോദ്യോഗസ്ഥനുമായിരുന്ന രക്ഷിത് ചൗധരിയാണ് കഴിഞ്ഞ ദിവസം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതായി സൈന്യം അറിയിച്ചിരുന്നത്. എന്നാല്‍, 21കാരനായ മകന് ആത്മഹത്യ ചെയ്യാന്‍ പ്രശ്‌നങ്ങളില്ലായിരുന്നെന്നും അവനെ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. വൈകിട്ട് വീട്ടിലേക്കു ഫോണ്‍ ചെയ്തയാള്‍ രാത്രി ആത്മഹത്യ ചെയ്‌തെന്ന അവകാശവാദത്തേയും രണ്ടുതവണ സ്വയം ശരീരത്തിലേക്കു വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്‌തെന്ന വിശദീകരണവും കുടുംബം ചോദ്യം ചെയ്യുന്നുമുണ്ട്. ബാരാമുള്ളയിലെ ജോലി സ്ഥലത്തുവച്ചായിരുന്നു ആത്മഹത്യയെന്നാണ് സൈന്യം പറയുന്നത്.
സൈനികന്റെ മൃതദേഹം വീട്ടിലെത്തിച്ചതും വിവാദമായി. യൂനിഫോമിലല്ലാത്ത രണ്ടു സൈനികര്‍ സ്വകാര്യ വാഹനത്തിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഇതോടെ, ബന്ധുക്കള്‍ മൃതദേഹവുമായി സത്വാരി ചൗക്കിലെ ദേശീയപാത ഉപരോധിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട മാതാവ്, മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."