റീപോളിങ് നടന്ന പിലാത്തറയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്
പിലാത്തറ(കണ്ണൂര്‍): റീപോളിങ് നടന്ന പിലാത്തറയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്. കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനും ബൂത്തില്‍ കള്ളവോട്ട് നടന്നെന്ന പരാതി നല്‍കിയ ഷാലറ്റ് സെബാസ്റ്റ്യന്റെ വീടിന് നേരെയുമാണ് ബോംബേറ് നടന്നത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് ആയിരുന്ന പൂത്തൂരിലെ വി.ടി.വി പത്മനാഭന്റെ വീടിന് നേരെ ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. 12.30ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
പൊതുതെരഞ്ഞെടുപ്പ് ദിനത്തിൽ പിലാത്തറ യുപി സ്‌കൂൾ ബൂത്തിലെത്തിയപ്പോൾ തൻറെ വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് ഷാലറ്റ് സെബാസ്റ്റ്യൻ വോട്ട് ചെയ്യാനാകാതെ മടങ്ങിയതു വാർത്തയായിരുന്നു. ഇന്നലെ ഷാലറ്റ് സെബാസ്റ്റ്യൻ വോട്ട് ചെയ്തശേഷം കൂടുതൽ സമയം പോളിംഗ് ബൂത്തിൽ ചെലവഴിച്ചെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പോലീസ് സുരക്ഷയോടെയാണ് ഇവരെ വീട്ടിലെത്തിച്ചത്.
ഇന്നലെയായിരുന്നു പിലാത്തറയിലടക്കം കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ് നടന്നത്. പോളിംഗ് സമാധാനപരമായി കഴിഞ്ഞതിന് പിന്നാലെ അർധരാത്രിയോടെ നടത്തിയ അക്രമം ആസൂത്രിതമാണെന്നും പരാജയഭീതിയിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."