HOME
DETAILS
MAL
പൊതുകുളത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു; നെല്ലിത്തറ റോഡ് അപകട ഭീഷണിയില്‍
backup
July 24 2016 | 00:07 AM
കാഞ്ഞങ്ങാട്: മാവുങ്കാല്‍ നെല്ലിത്തറയിലെ പൊതു കുളത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയിലാണു കുളത്തിന്റെ ഭിത്തിയിടിഞ്ഞത്. എട്ടു മീറ്ററോളം ആഴമുള്ള കുളം മഴയെ തുടര്‍ന്നു നിറഞ്ഞു കിടക്കുകയാണ്. പ്രായഭേദമന്യേ വിവിധ ഭാഗങ്ങളില്‍ നിന്നു ധാരാളം ആളുകള്‍ കഴിഞ്ഞ ദിവസം വരെ ഈ കുളത്തില്‍ നീന്തല്‍ പഠിക്കാനായി എത്താറുണ്ട്.
ഭിത്തി ഇടിഞ്ഞു കല്ലും മണ്ണും കുളത്തില്‍ വീണതോടെ പ്രദേശ വാസികള്‍ ആരെയും കുളത്തിലിറങ്ങാന്‍ അനുവദിക്കുന്നില്ല. അജാനൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള ഈ പൊതു കുളം ഒരു മാസം മുമ്പ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കിയിരുന്നു. പാര്‍ശ്വ ഭിത്തി ഇടിഞ്ഞത് ഇതിനു സമീപത്തു കൂടി കടന്നു പോകുന്ന പാതക്കും ഭീഷണിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."