HOME
DETAILS

തൊവരിമല ഭൂസമരം: നേതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം; കലക്ടറേറ്റിന് മുന്നിലെ സമരം തുടരും

  
backup
May 20 2019 | 20:05 PM

%e0%b4%a4%e0%b5%8a%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%ad%e0%b5%82%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3-2

കല്‍പ്പറ്റ: തൊവരിമല ഭൂസമരത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭൂസമരസമിതി നേതാക്കള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഭൂസമരസമിതിയുടെ കണ്‍വീനറും സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, കെ.ജി മനോഹരന്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട് എന്നിവര്‍ അഞ്ചുമാസത്തേക്ക് വയനാട്ടില്‍ പ്രവേശിക്കരുതെന്നും കെ.ജി മനോഹരന്‍ തൊവരിമലയില്‍ പോകരുതുമെന്ന ഉപാധികളോടെയാണ് ജാമ്യം. തൊവരിമലയില്‍ ആദിവാസികളും ഭൂരഹിതരും കുടില്‍ കെട്ടി നടത്തിയ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 24നാണ് സമരക്കാരെ പൊലിസ് ബലമായി നീക്കം ചെയ്യുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
നേതാക്കള്‍ക്ക് ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍ ആദിവാസി നേതാവ് പി. വളിയന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ കലക്ടറേറ്റിന് മുന്നില്‍ ആരംഭിച്ച റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. അതേസമയം, ഭൂരഹിതരായ ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും രണ്ടേക്കര്‍ വീതം കൃഷിഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരാനും കലക്ടറേറ്റിന് മുന്നിലെ സമരം തുടരാനുമാണ് സമരസമിതി തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago