യു.പി.എ വരും, വന്നില്ലെങ്കില്‍ ജീവത്യാഗമെന്ന മുന്നറിയിപ്പുമായി സജീവന്‍ സ്വാമി
തിരുവനന്തപുരം: ഇത്തവണ യുപിഎ അധികാരത്തില്‍ വരും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും. പ്രവചനം ജോത്സ്യന്‍ സജീവന്‍ സ്വാമിയുടേതാണ്. അല്ലാത്തപക്ഷം ജീവന്‍ വെടിയുമെന്നും സ്വാമി മുന്നറയിപ്പും നല്‍കുന്നു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് സ്വാമിജിയുടെ പ്രവചനം. കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകും, രാഹുല്‍ പ്രധാനമന്ത്രിയാകും, അല്ലാത്ത പക്ഷം പ്രാണത്യാഗം ചെയ്യുമെന്നും സജീവന്‍ വ്യക്തമാക്കി.
രാഹുല്‍ സഖ്യകക്ഷികളുമായി എല്ലാ ചര്‍ച്ചയും നടത്തിയതാണ്. രാഹുല്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യതയും. കോണ്‍ഗ്രസിന്റെ വിജയത്തിനായി മെയ് 13 മുതല്‍ 20 വരെ പൂജ നടത്തിയിരുന്നു. പൂജ ഫലിച്ചില്ലെങ്കില്‍ അത് പരാജയമാണ്, പൂജ നടത്തിയ ആള്‍ പ്രാണത്യാഗം ചെയ്യണമെന്നാണ് ആചാരമെന്നും സ്വാമി പറയുന്നു.
തെരഞ്ഞെടുപ്പ് ശരിയായ രീതിയില്‍ നടന്നാല്‍ രാഹുല്‍ തന്നെ അധികാരത്തില്‍ വരും. പക്ഷെ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നു എന്നാണ് സൂചിപ്പിക്കുന്നത്.
സത്യസന്ധമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഉള്ള പ്രവചനമാണ് താന്‍ നടത്തിയത്, തിരിമറി നടന്നാല്‍ ഫലം എങ്ങനെ ആകുമെന്ന് അറിയില്ലെന്ന് മുന്‍കൂര്‍ ജാമ്യമെടുക്കാനും സജീവന്‍ സ്വാമി മറന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."