സ്ഥലത്തെത്തിയത് വസ്തു തര്‍ക്കം തീര്‍ക്കാന്‍: ആരോപണങ്ങള്‍ നിഷേധിച്ച് പി ടി തോമസ് എം.എല്‍.എ
കൊച്ചി: കൊച്ചിയില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട സംഭവത്തില്‍ തനിക്കെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് പി ടി തോമസ് എം.എല്‍.എ. താന്‍ ഇടപെട്ടത് മധ്യസ്ഥ ചര്‍ച്ചയ്ക്കാണ്.
ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടിയെന്നും കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നുമുള്ള വാര്‍ത്തകളും പ്രചാരണങ്ങളും വ്യാജമാണ്. ഇടപ്പള്ളിയിലെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നാലഞ്ചു പേര് വരുന്നത് കണ്ടിരുന്നു. ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഞാന്‍ കാറില്‍ കയറി ഓഫീസിലെത്തിയപ്പോഴാണ് അറിയുന്നത് ആദായ നികുതി വകുപ്പ് രാമകൃഷ്ണന് എന്നായാള്‍ കൈമാറിയ തുക പിടിച്ചെടുത്തതായും അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതായും അറിയുന്നത്.' പി.ടി.തോമസ് പറഞ്ഞു.
കള്ളപ്പണ ഇടപാടിന് എം.എല്‍.എ. കൂട്ടുനിന്നുവെന്നാണ് ആരോപിക്കുന്ന്. തികച്ചും അസംബന്ധമാണിത്. ലോകത്താരെങ്കിലും കള്ളപ്പണത്തിന് കരാറുണ്ടാക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
വാര്‍ഡ് കൗണ്‍സിലറുടെ ശുപാര്‍ശയിലാണ് പ്രസ്തുത കുടുംബം തന്നെ സമീപിച്ചത്. വസ്തു തര്‍ക്കം പരിഹരിക്കാന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.തനിക്കെതിരേ അപകീര്‍ത്തീപരമായ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎല്‍എ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."