ഓവാലീ... നിനക്ക് മനുഷ്യരെ വേണ്ടേ?
മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്ന് വഴിക്കടവും കഴിഞ്ഞ് നാടുകാണി ചുരം വഴി 50 കിലോമീറ്ററോളം സഞ്ചരിച്ചാലെത്തുന്ന ഒരു കൊച്ചുപട്ടണമാണ് ഗൂഡല്ലൂര്‍. ടിപ്പുവിന്റെ ബത്തേരിയും ചെണ്ടുമല്ലിപ്പാടങ്ങളുടെ ഗുണ്ടല്‍പേട്ടയും ദക്ഷിണേന്ത്യയുടെ ക്വീന്‍ ഓഫ് ഹില്‍സ് എന്നറിയപ്പെടുന്ന ഊട്ടിയും ഏകദേശം ഇത്ര തന്നെ ദൂരവ്യത്യാസത്തില്‍ ഈ മലയോര പട്ടണത്തിന് അതിരിടുന്നു.
മലയാളികളും തമിഴരും കര്‍ണ്ണാട്ടിക്കുകളുമടക്കം കൂടിക്കലര്‍ന്ന് രൂപപ്പെട്ട സങ്കരയിനം സംസ്‌കാരത്തിന്റെ വ്യത്യസ്തത വിളിച്ചോതുന്ന ഈ ചെറുപട്ടണത്തിന്റെ ടൗണ്‍ പഞ്ചായത്താണ് ഓവാലിയെന്നറിയപ്പെടുന്ന സുന്ദര താഴ്‌വാരഗ്രാമങ്ങള്‍.
നീലഗിരിയിലെ സുന്ദരി
നഗരജീവിതത്തില്‍ നിന്നു പൊടുന്നനെ ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെടുന്ന അനുഭൂതിയാണ് ഓവാലിയുടെ ഗ്രാമ പാതകള്‍ സമ്മാനിക്കുക. ഭാഷകൊണ്ടും സംസ്‌കാരംകൊണ്ടും കുടുംബ പാരമ്പര്യംകൊണ്ടും നീലഗിരി ജില്ലയിലെ ഒരു കൊച്ചു മലപ്പുറം തന്നെയാണിവിടം. മിക്ക മലയാളി കുടുംബങ്ങളുടേയും തായ്‌വേരുകള്‍ ചെന്നെത്തുന്നത് മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്കും പരിസര പ്രദേശങ്ങളിലേക്കുമാണ്.
പ്രകൃതിഭംഗികൊണ്ട് ആരെയും വശീകരിക്കുന്ന ഒരു സുന്ദര താഴ്‌വാരം. പശ്ചിമഘട്ട മലനിരകളില്‍നിന്ന് പാല്‍ നിറത്തില്‍ നുരഞ്ഞ് പതഞ്ഞ് ചാടുന്ന വെള്ളച്ചാട്ടങ്ങളും ഇളംപച്ച നിറത്തില്‍ തളിരിലകളാല്‍ ഇടതൂര്‍ന്ന തേയിലത്തോട്ടങ്ങളും അവയ്ക്കിടയില്‍ നിശ്ചിത അകലങ്ങളിലായി കാവല്‍ ഭടന്‍മാരെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന കാറ്റാടിമരങ്ങളും സര്‍പ്പസമാനമായി നീണ്ടുപോകുന്ന കുഞ്ഞുപാതകളും വെയിലു മങ്ങുന്നതോടെ പതുങ്ങിപ്പതുങ്ങി ഭൂമിയെ ചുംബിക്കാനിറങ്ങി വരുന്ന കോടമഞ്ഞുമെല്ലാം ഇവിടെ വരുന്നവരെ ഓവാലിയിലെ നിത്യസന്ദര്‍ശകരാക്കി മാറ്റുന്നു.
മനുഷ്യജീവിതം അസാധ്യം
മാനും ആനയും പുലിയും കാട്ടുപോത്തുമടക്കം പശ്ചിമഘട്ട മലനിരകളുടെ മുഴുവന്‍ ജൈവസമ്പത്തിന്റെയും ഈറ്റില്ലമാണിവിടം. അതുകൊണ്ടുതന്നെ മനുഷ്യന്റെ സ്വസ്ഥമായ ജീവിതത്തെ വന്യമൃഗ സാന്നിധ്യം രൂക്ഷമായി ബാധിക്കുന്നു. നിരവധി പേര്‍ക്കാണ് കാട്ടാനകളുടെ ആക്രമണത്തില്‍ ഇവിടുത്തെ തോട്ടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
വീടുകള്‍ പൊളിച്ചും കൃഷിയിടങ്ങളില്‍ അഴിഞ്ഞാടിയും വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുമ്പോള്‍ മനുഷ്യജീവിതം ദുരിതക്കഥകള്‍ മാത്രമായി തുടരുന്നു. നൂറ്റാണ്ടുകളുടെ കുടിയേറ്റ ചരിത്രമുള്ള ഓവാലിയില്‍ ഭൂരിപക്ഷമുള്ള മലയാളികളും തമിഴരുമടക്കം ആയിരത്തിലേറെ കുടുബങ്ങളാണ് വസിക്കുന്നത്. തേയിലയും കാപ്പിയും ഏലവും കുരുമുളകും ഇഞ്ചിയും ഗ്രാമ്പൂവുമടക്കം കൃഷിയും തോട്ടംതൊഴിലുമാണ് പ്രധാന വരുമാനമാര്‍ഗ്ഗം; ചെറുകച്ചവടക്കാരും പ്രാവാസികളും അന്യദേശങ്ങളില്‍ പോയി കുടുംബം പോറ്റുന്നവരും നന്നേ കുറവാണ്. ഒറ്റപ്പെട്ട ചില വീടുകളൊഴിച്ചാല്‍ എസ്റ്റേറ്റ് വക ലഭിച്ച ഒറ്റമുറി ലയങ്ങളിലാണ് വലിയ കുടുബങ്ങളടക്കം ഇന്നും താമസിക്കുന്നത്.
കാടുമൂടിയ
വികസന സ്വപ്‌നങ്ങള്‍
കുറഞ്ഞ വേതനവും വന്യമൃഗശല്യവും ജീവിതത്തെ രൂക്ഷമായി ബാധിക്കുന്ന ഈ പഞ്ചായത്തിലെ പ്രവേശന കവാടത്തില്‍ വനംവകുപ്പ് ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് വനനിയമങ്ങളുടെ മറപിടിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടയുകയാണിവിടെ.
സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രങ്ങളായിരുന്ന ഓവാലിയിലെ മിക്ക എസ്റ്റേറ്റുകളിലും അവരുടെ ശേഷിപ്പെന്നോണം ദ്രവിച്ചുതുടങ്ങിയ നിരവധി ബംഗ്ലാവുകളും കാണാവുന്നതാണ്. നിര്‍മാണപ്രക്രിയയില്‍ ആധുനിക രീതികളെ വെല്ലുവിളിക്കുംവിധം തലയുയര്‍ത്തി നില്‍ക്കുന്ന സീഫോര്‍ത്ത് ടീ ഫാക്ടറി ബ്രിട്ടീഷ് നിര്‍മിതിയുടെ വലിയൊരുദാഹരണമാണ്. ഒരുകാലത്ത് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ടീ ഫാക്ടറി എന്ന പദവി കരസ്ഥമാക്കിയിരുന്ന ഈ കെട്ടിടം കാഴ്ചക്കാര്‍ക്ക് ഇന്നൊരു 'ട്രാക്കുള ക്കോട്ട'യാണ്. ന്യൂ ഹോപ്പ്, സീ ഫോര്‍ത്ത്, ഗ്ലന്‍വന്‍സ്, ബാര്‍വുഡ് എന്നിങ്ങനെ നിരവധി ഗ്രാമങ്ങള്‍ ഇന്നും ഇംഗ്ലീഷ് നാമങ്ങളിലാണറിയപ്പെടുന്നത്.
ഓവാലിയുടെ ഭൂചരിത്രം
സ്വതന്ത്ര്യത്തിന് മുന്‍പ് നിലമ്പൂര്‍ കോവിലകത്തിന്റെ കയ്യിലായിരുന്ന ഓവാലിയിലേതടക്കമുള്ള ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ 80,088 ഏക്കര്‍ ജന്മംഭൂമി 1969ല്‍ ജന്മി നിരോധന നിയമത്തിലൂടെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ടുവന്നു. ജന്മംഭൂമി മുഴുവന്‍ വനംവകുപ്പിന് കൈമാറുന്ന 1982ലെ തമിഴ്‌നാട് വനസംരക്ഷണ നിയമം 16-ാമത് വകുപ്പ് ഈയടുത്താണ് ഭേദഗതി ചെയ്ത് 16എ എന്ന ഉപവകുപ്പ് കൂട്ടിച്ചേര്‍ത്തത്. ആകെ 80,088 ഏക്കര്‍ ജന്മംഭൂമിയില്‍ ഏതൊക്കെയാണ് വനഭൂമിയാക്കി മാറ്റുന്നതെന്നോ മാനദണ്ഡം എന്താണെന്നോ ഭേദഗതിയില്‍ സൂചിപ്പിക്കുന്നില്ല. ഈ അവ്യക്തതയാണ് ഓവാലിയിലെ ആശങ്കകള്‍ക്കും നിയമക്കുരുക്കുകള്‍ക്കും കാരണം. മുഴുവന്‍ ജന്മംഭൂമിയും വനമാക്കിയാല്‍ തങ്ങള്‍ക്ക് തലമുറകളായി ലഭിച്ചതും പതിറ്റാണ്ടുകളായി ജീവിച്ചുപോരുന്നതുമായ ഭൂമിയാണ് സംരക്ഷിത വനമേഖലയായി വകമാറ്റുക.
ഇതോടെ ഈ മേഖലയിലെ ഒട്ടുമിക്ക ജനങ്ങളും കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. ഏതെല്ലാം മേഖലകളെയാണ് ഈ നിയമം ബാധിക്കുക എന്ന് വ്യക്തമാക്കി ജനങ്ങളുടെ ആശങ്കയകറ്റാന്‍ അധികാരികള്‍ക്കിതുവരെയും സാധിച്ചിട്ടില്ല. പുതിയ ഭേദഗതി പ്രകാരം കര്‍ഷകരുടെ കൈവശമുള്ള പാര്‍പ്പിടം, സമുദായ നിലം, മേച്ചില്‍ നിലം, പുറമ്പോക്ക് നിലം തുടങ്ങിയ മുഴുവന്‍ നിലങ്ങളും സര്‍ക്കാരിന്റെ സംരക്ഷണ വനമേഖലയായി പ്രഖ്യാപിക്കാന്‍ സാധിക്കും. 1991 വരെ ഓവാലിയിലെ ഭൂമി വില്‍ക്കുന്നതിനോ രജിസ്റ്റര്‍ ചെയ്യുന്നതിനോ നിയമ തടസങ്ങളുണ്ടായിരുന്നില്ല. 2004 ഓടെ വൈദ്യുതി നല്‍കുന്നതും അധികാരികള്‍ നിര്‍ത്തലാക്കി.
സ്‌കൂള്‍, ആശുപത്രി
എല്ലാം അന്യം തന്നെ
മതിയായ യാത്രാ സൗകര്യം പോലുമില്ലാത്ത ഈ ഗ്രാമങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി പന്ത്രണ്ടും ഇരുപത്തിയാറും കിലോമീറ്ററുകള്‍ക്കപ്പുറത്തെ ബാര്‍വുഡ്, ഗൂഡല്ലൂര്‍ പ്രദേശങ്ങളിലേക്കെത്തിപ്പെടണം. പുലര്‍ച്ചയോടെ വീട്ടില്‍ നിന്നിറങ്ങുന്ന ഇവരില്‍ മിക്കവര്‍ക്കും സന്ധ്യയോടെ മാത്രമേ വീടണയാന്‍ സാധിക്കുകയുള്ളൂ. ഭേദപ്പെട്ട ആതുര സേവനങ്ങള്‍ ലഭിക്കണമെങ്കിലും ഗൂഡല്ലൂര്‍ പട്ടണത്തിലെത്തിയാലേ രക്ഷയുള്ളൂ. തീവ്ര ചികിത്സകള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജ്, ഊട്ടിയിലെ ഗവ. ഹോസ്പിറ്റല്‍, ബത്തേരിയിലെ ആശുപത്രികള്‍ തുടങ്ങിയ വിദൂര സാധ്യതകളെയും ആശ്രയിക്കേണ്ടി വരുന്നു.
ഒരിക്കല്‍ സമൃദ്ധമായിരുന്ന ഓവാലിയുടെ പുലിക്കുന്ത, എല്ലമല, പെരിയശോല, മൂലക്കാട് തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്തു. മൂലക്കാട് പ്രദേശത്തെ. മദ്‌റസയും പള്ളിയുമടക്കം കാടുകയറി നശിച്ചു. പുനര്‍നിര്‍മാണം നടത്താതെ തകര്‍ന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍, മതിയായ സൗകര്യങ്ങളില്ലാതെ ചക്രശ്വാസം വലിക്കുന്ന ബാര്‍വുഡിലെ ഏക പ്രാഥമികാരോഗ്യകേന്ദ്രം, തകര്‍ന്ന റോഡുകള്‍, വന്യമൃഗങ്ങളുടെ അക്രമങ്ങളില്‍ നശിച്ച വീടുകള്‍... ഇതാണ് ഓവാലിയിലെ ഇന്നത്തെ ജീവിതകാഴ്ചകള്‍.
തുറന്നിട്ട ജയില്‍
ആരെയും കുടിയിറക്കാതെ തന്നെ അവകാശങ്ങള്‍ നിഷേധിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയപ്പോള്‍ പതിറ്റാണ്ടുകളോളം സമ്പല്‍ സമൃദ്ധമായിരുന്ന ഓവാലി വീണ്ടെടുക്കാനാവാത്ത വിധം കാടായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇനി ഇവിടെ അനുവദിക്കില്ലെന്നാണ് അധികാരികളുടെ പക്ഷം. നിലവില്‍ പല വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റാനും ഉത്തരവിറങ്ങിക്കഴിഞ്ഞു. പതിറ്റാണ്ടുകളായി നടക്കുന്ന സമരമുറകള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ചെവിക്കൊള്ളാന്‍ അധികാരികള്‍ക്ക് സമയമില്ല. ചുരുക്കിപ്പറഞ്ഞാല്‍ സ്വതന്ത്ര ഇന്ത്യയിലെ ഒരു തുറന്നിട്ട ജയിലാണ് ഓവാലിയെന്ന് ഇവിടത്തെ ഓരോ ജീവിതക്കാഴ്ചകളും വിളിച്ചു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം