HOME
DETAILS
MAL
സാമ്പത്തിക പ്രതിസന്ധിക്കിടയിലും അനാവശ്യ നിയമനങ്ങള്‍ക്ക് കുറവില്ല; സെക്രട്ടേറിയറ്റില്‍നിന്നു വിരമിച്ചയാള്‍ക്ക് വീണ്ടും നിയമനം
backup
October 13 2020 | 04:10 AM
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പലവട്ടം ആവര്‍ത്തിക്കുമ്പോഴും അനാവശ്യ നിയമനങ്ങള്‍ നടത്തി ഇഷ്ടക്കാരെ വിവിധ തസ്തികകളില്‍ തിരുകിക്കയറ്റുന്ന പതിവിന് മാറ്റംവരുത്താതെ സര്‍ക്കാര്‍. സെക്രട്ടേറിയറ്റില്‍നിന്ന് അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ച സംഘടനാ നേതാവിനെ ലോക കേരളസഭയുടെ സ്‌പെഷ്യല്‍ ഓഫിസറായി വീണ്ടും നിയമിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വേതനം നിശ്ചയിച്ചിട്ടില്ല. വേതനം സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന് നോര്‍ക്ക പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കരാര്‍ നിയമനമായതിനാല്‍ ഇദ്ദേഹത്തിന് നിലവില്‍ ലഭിക്കുന്ന പെന്‍ഷനും അര്‍ഹതയുണ്ടാകും.
നേരത്തേ ലോകകേരള സഭയുടെ നടത്തിപ്പിനും സര്‍ക്കാരുമായും സ്റ്റാന്‍ഡിങ് കമ്മറ്റി അംഗങ്ങളുമായും ആശയവിനിമയം നടത്തുന്നതിനും 2018 ജൂണില്‍ ഇദ്ദേഹത്തെ കേരള സഭയുടെ സ്‌പെഷ്യല്‍ ഓഫിസറായി ആറുമാസത്തേക്ക് നിയമിച്ചിരുന്നു. പിന്നീട് സേവനകാലാവധി 2020 ജൂലൈ 3 വരെ നീട്ടിനല്‍കി. ലോക കേരളസഭയുടെ പദ്ധതികള്‍ കാര്യക്ഷമമായി നടത്തുന്നതിന് ഇദ്ദേഹത്തിന്റെ സേവനം ആവശ്യമാണെന്നു കാണിച്ച് നോര്‍ക്ക സി.ഇ.ഒ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയെന്നും അത് പരിശോധിച്ചിട്ടാണ് വീണ്ടും നിയമനം നല്‍കുന്നതെന്നുമാണ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."