HOME
DETAILS
MAL
പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ ആശങ്ക രേഖപ്പെടുത്തി റിയാദ് എം.ഇ.എസ്
backup
October 15 2020 | 09:10 AM
റിയാദ്: പതിറ്റാണ്ടുകളായി തുടർന്നുവരുന്ന ഭാരതത്തിന്റെ വിദ്യാഭ്യാസ സന്തുലിതാവസ്ഥക്ക് മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ വിദ്യാഭ്യാസ നയം ആശങ്ക ഉളവാക്കുന്ന തരത്തിൽ തിരുത്തിക്കുറിച്ച ബി.ജെ.പി സർക്കാരിന്റെ തീരുമാനം ന്യൂനപക്ഷ സമുദായങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിന്നെതിരെ ശക്തമായ പ്രതിഷേധവും ക്യാംപയിനും സംഘടിപ്പിക്കുവാനും എം.ഇ.എസ് റിയാദ് ചാപ്റ്റർ തീരുമാനിച്ചു.
വിദ്യാഭ്യാസ രാഷ്ട്രീയ മേഘലയിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് ഈ മാസം 20 മുതൽ “പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രത്യാശയും ആശങ്കയും” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മാസം നീണ്ടു നിൽക്കുന്ന സോഷ്യൽ മീഡിയാ പ്രചരണ ക്യാംപയിനാണ് സംഘടിപ്പിക്കുന്നത്.
പ്രസിഡന്റ് അഹമ്മദ് കോയ ( ഫ്ലീറിയ ) യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹുസൈൻ അലി, സത്താർ കായംകുളം, ഫൈസൽ പൂനൂർ, സാജിദ് ആലപ്പുഴ, അബ്ദുൽ റഹിമാൻ മറായി,ഹബീബ് പിച്ചൻ,സലീം പള്ളിയിൽ, അബ്ദുൽ സലാം ഇടുക്കി,നസീർ ഹനീഫ, ഖാലിദ് റഹ് മാൻ, മുഹമ്മദ് നിഷാൻ, മൊഹിയുദ്ദീൻ, മുജീബ് മൂത്താട്ട് സംസാരിച്ചു. അൻവർ ഐദീദിനെ ക്യാംപയിന്‍ കൺവീനറായി തെരഞ്ഞെടുത്തു.ജന.സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും വൈസ് പ്രസിഡന്റ് എൻജി. മുഹമ്മദ് ഇക്ബാൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."