അപ്രോച്ച് റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു
വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയില്‍വേ അടിപ്പാതയുടെ അപ്രോച്ച് റോഡ് നിര്‍മാണപ്രവൃത്തികള്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുന്നു. വെള്ളം ഒഴുക്കിക്കളയുന്നതിനുളള ഓടകളുടെ നിര്‍മാണവും റോഡിന്റെ ബേസ്‌മെന്റ് കോണ്‍ക്രീറ്റും പൂര്‍ത്തീകരിച്ചു.
ഒരു മാസത്തിനുളളില്‍ പണി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവൃത്തികള്‍ നടക്കുന്നതെന്ന് പി. ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അബ്ദുല്ല പറഞ്ഞു. മുന്‍ എം.പി ഇ അഹമ്മദ് റെയില്‍വേ സഹമന്ത്രി യായിരുന്നപ്പോഴാണ് അടിപ്പാതയുള്‍പ്പെടെ വള്ളിക്കുന്നില്‍ കോടികളുടെ വികസന പ്രവൃത്തികള്‍ നടപ്പിലാക്കിയത്. അപ്രോച്ച് റോഡിന്റെ പൂര്‍ത്തീകരണത്തോടൊപ്പം തന്നെ അടിപ്പാതയുടെ ലീക്കേജ് പരിഹരിക്കാനുളള നടപടികള്‍ റെയില്‍വേ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന്‍ ഡവലപ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി.പി അബ്ദുല്‍റഹ്മാന്‍ അറിയിച്ചു.
ഈ അടിപ്പാത ഉപയോഗിക്കുന്നതോടെ അരിയല്ലൂരിലെ ജനങ്ങള്‍ക്ക് ചേളാരിയിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലും എത്തുന്നതിന് ആറ് കിലോമീറ്റര്‍ ലാഭിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."