ശശാങ്ക് മനോഹര്‍ ചെയര്‍മാനായി തുടരുമെന്ന് ഐ.സി.സി
ദുബൈ: ശശാങ്ക് മനോഹര്‍ തെരഞ്ഞെടുക്കപ്പെട്ട കാലാവധി അവസാനിക്കുന്നത് വരെ ചെയര്‍മാനായി തുടരുമെന്ന് ഐ.സി.സി. ജൂണ്‍ 2018വരെയാണ് മനോഹറിന്റെ കാലാവധി.
നേരത്തെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ചെയര്മാന് സ്ഥാനം ഒഴിയുകയാണെന്ന് മനോഹര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അംഗങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് അദ്ദേഹം കടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
അതേസമയം ഐ.സി.സിയിലെ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ മനോഹര്‍ ചെയര്മാന് സ്ഥാനത്ത് തുടരണമെന്നാണ് സ്ഥിരാംഗങ്ങളുടെ ആഗ്രഹം. അടുത്ത മാസം നടക്കുന്ന വാര്‍ഷിക യോഗത്തിനു ശേഷം ഐ.സി.സിയുടെ പദവികളില്‍ നിന്ന് ഒഴിയുമെന്ന് നേരത്തെ മനോഹര്‍ പറഞ്ഞിരുന്നു. മനോഹര്‍ ചെയര്മാന് സ്ഥാനം ഒഴിയണമെന്നാണ് ബി.സി.സി.ഐ ആഗ്രഹിക്കുന്നത്. വരുമാനം പങ്കുവയ്ക്കലില്‍ ഉണ്ടാക്കിയ പുതിയ നിയമമാണ് ബി.സി.സി.ഐയും മനോഹറും തമ്മിലുള്ള കലഹത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."