വിദേശമലയാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ ഭാഗമായി കെ.പി.സി.സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി വിദേശമലയാളികള്‍ക്ക് മെമ്പര്‍ഷിപ്പ് എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അറിയിച്ചു.
www.kpcc.org.inmembership എന്ന ലിങ്കിലൂടെ കെ.പി.സി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി മെമ്പര്‍ഷിപ്പിനുള്ള പ്രക്രിയ പൂര്‍ത്തിയാക്കിയശേഷം വിദേശത്തെ ബാങ്ക് അക്കൗണ്ടില്‍നിന്ന് കെ.പി.സി.സിയുടെ അക്കൗണ്ടിലേക്ക് മെമ്പര്‍ഷിപ്പ് തുകയായ നൂറു രൂപ അടയ്ക്കാം. അഞ്ചു രൂപ മെമ്പര്‍ഷിപ്പ് ഫീസും 95 രൂപ കോണ്‍ഗ്രസ് വര്‍ക്കേഴ്‌സ് ഫണ്ടിലേക്കുമാണ് വകയിരുത്തുക.
15 വരെയാണ് മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി. വിദേശത്തുള്ള പ്രവര്‍ത്തകരുടെ നിരന്തരമായുള്ള അഭ്യര്‍ഥന മാനിച്ചാണ് കെ.പി.സി.സി ഇത്തരമൊരു സൗകര്യം ഒരുക്കിയതെന്നും എം.എം ഹസന്‍ അറിയിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിങ്് ഓഫിസറും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഇ.എം സുദര്‍ശന്‍ നാച്ചിയപ്പയും അസിസ്റ്റന്റ് റിട്ടേണിങ്് ഓഫിസര്‍മാരായ മുരളി ഷെട്ടി, ക്രിസ്റ്റഫര്‍ എന്നിവര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി 14 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃയോഗങ്ങളില്‍ പങ്കെടുക്കും.
കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മുന്‍ മന്ത്രിമാര്‍, മുന്‍ എം.എല്‍.എമാര്‍, മുന്‍ എം.പിമാര്‍, കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങള്‍, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ നേതൃയോഗങ്ങളില്‍ പങ്കെടുക്കും.
ഇന്ന് രാവിലെ 10ന് കാസര്‍ക്കോട്, വൈകിട്ട് മൂന്നിന് കണ്ണൂര്‍. നാളെ രാവിലെ 10ന് കോഴിക്കോട്, വൈകിട്ട് മൂന്നിന് മലപ്പുറം. 13ന് രാവിലെ 10ന് വയനാട്, വൈകിട്ട് മൂന്നിന് പാലക്കാട്. 14ന് രാവിലെ 10ന് തൃശൂര്‍, വൈകിട്ട് മൂന്നിന് എറണാകുളം, 15ന് രാവിലെ 10ന് ഇടുക്കി, വൈകിട്ട് മൂന്നിന് കോട്ടയം.
16ന് രാവിലെ 10ന് ആലപ്പുഴ, വൈകിട്ട് മൂന്നിന് പത്തനംതിട്ട. 18ന് രാവിലെ 10ന് കൊല്ലം, വൈകിട്ട് മൂന്നിന് തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജില്ലാ നേതൃയോഗങ്ങള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."