കെവിന് വധം: എസ്.ഐയെ തിരിച്ചെടുത്ത നടപടി വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: കെവിന് വധക്കേസില്‍ കൃത്യവിലോപം കാണിച്ചതിന് സസ്പെന്‍ഷനിലായിരുന്ന എം.എസ് ഷിബുവിനെ സര്‍വിസില്‍ തിരിച്ചെടുത്ത നടപടിക്കെതിരേ രൂക്ഷ വിമര്‍ശം. നടപടി വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. അതേസമയം, സംഭവത്തില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ ഡിജിപി ലോക്നാഥ് ബെഹ്റ എസ്ഐയെ തിരിച്ചെടുത്ത സംഭവം താന്‍ അറിഞ്ഞില്ലെന്നാണ് പ്രതികരിച്ചത്. കോട്ടയം എസ്പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും എസ്ഐയെ തിരിച്ചെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ബെഹ്റ പ്രതികരിച്ചിരുന്നു.
കെവിന് വധക്കേസിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. ഗാന്ധിനഗര്‍ എസ്ഐ ആയിരുന്ന എംഎസ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐ.ജി 28നാണ് ഉത്തരവിറക്കിയത്. നടപടി വിവാദമായത്തോടെ, ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടിരുന്നു.
കെവിന്റെ മരണമുണ്ടായത് എസ്ഐ ഷിബുവിന്റെ കൃത്യ വിലോപം മൂലമാണെന്നും പരാതി നല്‍കിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാന്‍ എസ്ഐ ഷിബു തയ്യാറായില്ലെന്നും കെവിന്റെ പിതാവ് രാജന് ജോസഫ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."