HOME
DETAILS
MAL
ഭാര്യയുടെ മരണം: നവാസ് ശരീഫിനും മകള്‍ക്കും പരോള്‍ അനുവദിച്ചു
backup
September 12 2018 | 06:09 AM
ലണ്ടന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ ബീഗം കുല്‍സൂം ലണ്ടനില്‍ മരിച്ചു. കുറേകാലമായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സലായിരുന്നു ഇവര്‍. ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
68 കാരിയായ കുല്‍സൂം 2014 ജൂണ്‍ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു.
അതേസമയം, അഴിമതിക്കേസില്‍ ജയിലിലുള്ള നവാസ് ശരീഫിനും മകള്‍ മറിയമിനും കോടതി പരോള്‍ അനുവദിച്ചു. കുല്‍സൂമിന്റെ മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാനാണ് പരോള്‍ അനുവദിച്ചത്. റാവല്‍പിണ്ടിയിലെ അഡ്യാല ജയിലിലാണ് ഇവര്‍.
കുല്‍സൂമിന്റെ മൃതദേഹം പാകിസ്താനിലേക്ക് കൊണ്ടുപോകും. മരണത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അനുശോചനം അറിയിച്ചു. നിയമപ്രകാരമുള്ള എല്ലാ സൗകര്യവും കുടുംബത്തിന് ചെയ്തുകൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."