HOME
DETAILS

കാല്‍പന്തുകളിയില്‍ പുറമേരിയുടെ അഭിമാനമായി അഞ്ചു വനിതാ താരങ്ങള്‍

  
backup
May 13, 2017 | 3:19 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae



എടച്ചേരി: പുറമേരി കടത്തനാട് രാജാ ഫുട്‌ബോള്‍ അക്കാദമിയിലെ അഞ്ചു വനിതാ താരങ്ങള്‍ നാടിന് അഭിമാനമായി. സംസ്ഥാന ഫുട്‌ബോള്‍ ടീമില്‍ ഇടം നേടിയാണ് ഇവര്‍ നാടിന്റെ അഭിമാനതാരങ്ങളായി മാറിയത്. അണ്ടര്‍ 17 ലോകകപ്പ് ടീം സെലക്ഷന്റെ ഭാഗമായി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിന്നാണ് പുറമേരി കടത്തനാട് രാജാ ഫുട്‌ബോള്‍ അക്കാദമിയിലെ അഞ്ചു പേര്‍ക്ക് സെലക്ഷന്‍ ലഭിച്ചത്. കെ.പി അശ്വതി, ആര്യ കൃഷ്ണ, അശ്വതി എസ്. വര്‍മ്മ, എ.ടി.കെ അഞ്ജു, (ഗോള്‍ കീപ്പര്‍), കെ.നിസരി എന്നിവരാണ് സംസ്ഥാന ടീമില്‍ ഇടം നേടിയത്.
ബംഗളൂരുവിലും ഡല്‍ഹിയിലും നടക്കുന്ന രണ്ടും മൂന്നുംഘട്ട മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇവര്‍ കളത്തിലിറങ്ങും. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് എല്ലാവരും.
ഊര്‍ജ്ജം 2017ന്റെ ആദ്യഘട്ട മത്സരമായിരുന്നു തിരുവനന്തപുരത്ത് നടന്നത്. പുറമേരി കടത്തനാട് രാജാ ഫുട്‌ബോള്‍ അക്കാദമിയിലെ കോച്ചുമാരായ സി. സൂരേന്ദ്രനും എം.കെ പ്രദീപുമാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. അഭിമാനനേട്ടം കൈവരിച്ച വിദ്യാര്‍ഥിനികളെയും പരിശീലകരെയും പുറമേരി കെ.ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എയും സ്റ്റാഫും അനുമോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago