ലോകത്തെ ഏറ്റവും ഉയരമുള്ള ജിദ്ദയിലെ കിങ്ഡം ടവര്‍ നിര്‍മാണം 2019 ല്‍ പൂര്‍ത്തിയാകും
റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കിങ്ഡം ടവര്‍ ജിദ്ദയിലെ ചെങ്കടിലിനു തീരത്ത് 2019 ല്‍ യാഥാര്‍ഥ്യമാകും.
ടവര്‍ ഉടമസ്ഥരായ കിങ്ഡം ഹോള്‍ഡിങ് കമ്പനി മേധാവി അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് ഇക്കാര്യമറിയിച്ചത്.
അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതി സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ് പൂര്‍ത്തിയാക്കാന്‍ വൈകിയത്. 2019 അവസാനത്തോടെ ടവര്‍ സമര്‍പ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഊദി ബിന്‍ലാദന്‍ ഗ്രൂപ്പാണ് നിര്‍മാണം നടത്തുന്നത്.
നിലവില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ ദുബൈയിലെ ബുര്‍ജ് ഖലീഫയെക്കാളും ഉയരം കിങ്ഡം ടവറിനുണ്ടണ്ടാകും. ഒരു കിലോമീറ്ററിലധികം (3,300 അടി ) ഉയരമുണ്ടാകും. ബുര്‍ജ് ഖലീഫയുടെ ഉയരം 2,717 അടി ആണ്.
2011 ല്‍ പ്രഖ്യാപിച്ച കിങ്ഡം ടവര്‍ പദ്ധതി 2014 ലാണ് ആരംഭിച്ചത്. ടവര്‍ നിര്‍മ്മാണത്തിന് ഏകദേശം 75 ദശലക്ഷം സഊദി റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."